0 Comments

നമ്മുക്കറിയാം കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് സ്ത്രീധനം , യുവതികൾ നേരിടുന്ന ഗാർഹിക പീഡനം എന്നിവയൊക്കെ, വിസ്മയയുടെ മരണത്തെ തുടർന്നാണ് ഇവിടെ സ്ത്രീധന പീഡനം ഇത്രയും വലിയ ചർച്ചയായതും, പക്ഷെ ഒരു കാര്യം പറയാതിരിക്കാൻ വയ്യ ഇവിടെ ഒരു ഒരു പെൺകുട്ടി മരിക്കേണ്ടി വന്നു സ്ത്രീകളുടെ ഗാർഹിക പീഡനത്തെ കുറിച്ച ഇവിടെ ചർച്ച ചെയ്യാൻ, ഇപ്പോൾ എത്രയെത്ര ഹെല്പ് ലൈൻ നമ്പറുകളും, പരാതിപരിഹാര സംവിധാനങ്ങളുമാണ് ഉണ്ടായത്, വിവിധ വകുപ്പുകളുടെ കീഴിൽ പത്തോളം പരാതിപരിഹാര സെല്ലുകളുണ്ട് നമ്മുടെ നാട്ടിൽ ഡൊമസ്റ്റിക് വയലൻസ് ഹെല്പ് ലൈൻ , മിത്ര, സഖി, സ്നേഹിതാ, അപരാജിത ഇങ്ങനെ എത്രയെത്ര…പേരുകൾ .ഇത് മുൻപും ഉണ്ടായിരുന്നതാണ് പക്ഷെ ഒരു പെൺകുട്ടി മരിക്കേണ്ടി വന്നു , അതൊക്കെ ഒന്ന് വീണ്ടും പൊടി തട്ടിയെടുത്ത ആക്റ്റീവ് ആകാൻ, പിന്നെ ഇവിടെ ഉള്ള സ്ത്രീ സുരക്ഷാ സംവിധാനങ്ങളെ കുറിച്ചൊന്നും പറയാതിരിക്കുവാണ് ബേധം.

നമ്മുടെ സർക്കാർ നമ്മുടെ നാട്ടിലെ സ്ത്രീസുരക്ഷായി ഒരു വനിതാ കമീഷനും ഉണ്ടാക്കിയിട്ടുണ്ടല്ലോ. സംസ്ഥാനത്ത് 1990 ലെ കേരളം വനിതാ കമീഷൻ നിയമത്തിലെ 5-ാം വകുപ്പ് പ്രകാരമാണ് കേരള വനിതാ കമ്മീഷൻ രൂപീകരിക്കപ്പെട്ടത്. കേരള സംസ്ഥാനത്തെ സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനും, സ്ത്രീകളെ ബാധിക്കുന്ന അനാരോഗ്യ കൃത്യങ്ങൾ; അതുമൂലമോ, സാന്ദർഭികമായോ ഉണ്ടാകുന്ന മറ്റുസംഗതികൾ എന്നിവ അന്വേഷിക്കുന്നതിനും ആയാണ് കമ്മീഷൻ രൂപീകരിച്ചത്.

എന്നാൽ ഇന്ന് ഒരു വനിതാ കമീഷന്റെ കർത്യവ്യത്തിൽ നിന്നൊക്കെ മാറി, ഇപ്പോഴത്തെ പിണറായി സർക്കാർ ഭരിക്കുന്ന സർക്കാരിലെ വനിതാ കമീഷൻ , അവിടെ ഒരു അവരുടെ പ്രിവിലേജ് ഹുങ്കാണ് കാണിക്കുന്നതെന്ന് ആർക്കും കണ്ടാൽ മനസിലാകും. അത് താനെയാണ് ഇവിടെ ചർച്ചയായും,ഗാർഹീക പീഡനത്തെ കുറിച്ച പരാതി പറയാൻ വിളിച്ച യുവതിയോടുള്ള അവരുടെ പെരുമാറ്റം അവര്ക വിദ്യാബിസം കൂടി പോയതിന്റെ ആണോ ? അതോ ഇപ്പോഴിരിക്കുന്ന കസേരയുടെ പദവി കൊണ്ടാണോ എന്ന് ഒന്ന് ആലോചിക്കേണ്ടി ഇരിക്കുന്നു.

ജോസഫൈൻ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷാ ആയി തുടരുന്നിടത്തോളം കേരളത്തിൽ വനിതകൾക്ക് സുരക്ഷയില്ലാ എന്ന് വെളിവാക്കുന്നതാണ് അവരുടെ പരസ്യമായ പ്രതികരണം
നവോത്ഥാന നായകരും സ്ത്രീ പക്ഷ വാദികളും ലജ്ജിക്കുന്നു. മാർക്സിസ്റ്റ് പാർട്ടിയുടെ ഇരട്ടത്താപ്പ് വെളിവാക്കുന്നു അവരെ ആസ്ഥാനത്ത് നിന്നും മാറ്റിയില്ലെങ്കിൽ കേരളത്തിന് നാണക്കേടാണ് . സ്ത്രീ സ്മരക്ഷണത്തിന് വേണ്ടി എന്തിനും ഏതിനും തയാറുള്ള നമ്മുടെ സഖാക്കന്മാരെയൊന്നും ഈ പ്രേശ്നമുണ്ടായപ്പോൾ പുറത്തേക്ക് കാണാനില്ല, എന്തായാലും അവർ ഏത് പാർട്ടിയായാലും അവർ എത്ര ഉന്നതരായാലും ഒരു സ്ത്രീ എന്ന നിലയിൽ ചിന്തിക്കുമ്പോൾ അവർ ആ സ്ഥാനത് ഇരിക്കാൻ ഒട്ടും അര്ഹയല്ല,ഇന്ന് കൂടുന്ന സെക്ടറിയറ്റ് യോഗത്തിൽ വനിതാ കമ്മീഷൻ അധ്യക്ഷ്യയെ മാറ്റുന്നില്ലാ എങ്കിൽ സ്ത്രീ സുരക്ഷയെ പറ്റി പരസ്യമായി പറയാൻ എന്ത് അവകാശം – വനിതകളുടെ പേരിൽ കമ്മീഷൻ പറ്റി ജീവിക്കുന്ന ഒരുപറ്റം വനിത കൂട്ടം ആയി മാറരുത് നമ്മുടെ നാട്ടിലെ വനിതാ കമീഷൻ എന്ന് ഒരു ചെറിയ അപേക്ഷ.

വീഡിയോ ലിങ്ക്

https://www.youtube.com/watch?v=Q5UXeK5DjvI&t=9s

Leave a Reply

Your email address will not be published. Required fields are marked *