0 Comments

കുറച്ച്  ദിവസങ്ങളായി നമ്മുടെ നാട്ടിൽ സ്ത്രീ ആണ് പ്രധന വിഷയം, സ്ത്രീ അതായത് സ്ത്രീധനം , ഗാർഹീക പീഡനം, പീഡനത്തെ തുടർന്നുള്ള യുവതികളുടെ ആത്മഹത്യ, ഇതിനൊക്കെതിരെ നിരവധി വാര്ത്തകളും നമ്മൾ കണ്ടു കഴിഞ്ഞു, സമൂഹ മാധ്യമനകളിൽ എല്ലാം സ്ത്രീധന വിസയുമായി ബന്ധപ്പെട്ട നിരവധി ചർച്ചകളായും ക്യാമ്പയിനുകളുമെല്ലാം ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്, അതിനിടയിൽ ഇതിനെതിരെ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വിഡിയോയാണ് സ്ത്രീധനത്തിനെതിരെ മോഹൻലാലിൻറെ വാക്കുകൾ

മോഹൻലാൽ തന്റെ പുതിയ ചിത്രം നെയ്യാറ്റിൻകര ഗോപന്‍റെ ആറാട്ട് എന്ന ചിത്രത്തിലെ ഒരു സീനുമായി ബന്ധപ്പെടുത്തിയാണ് അദ്ദേഹം സ്ത്രീധനമായുള്ള സന്ദേശം തണ്ട് ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞിരിക്കുന്നത് ,ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുന്നതിന് മുൻപ് തന്നെ പെൺകുട്ടികളെ കാലിനത്തിന്റെയും സ്ത്രീധനത്തിന്റെയും പേരിൽ കച്ചവടച്ചരക്കാക്കി മാറ്റി മരണത്തിലേക്ക് തള്ളി വിടുന്ന കാഴ്ചകൾ കൊണ്ട് നിറഞ്ഞ കേരളത്തിൽ നടൻ പങ്കുവച്ച പോസ്റ്റ് എയർ ചർച്ചയാകുകയാണ്.

തുല്യതയുള്ള രണ്ടുപേരുടെ പരസ്പര ബഹുമാനത്തിലും സ്നേഹത്തിലും നിലനിൽക്കുന്ന സഹവർത്തിത്വമാണ് വിവാഹം. അത് കണക്ക് പറയുന്ന കച്ചവടമല്ല, സ്ത്രീധനം വാങ്ങരുത്, കൊടുക്കരുത് എന്നാണ് സന്ദേശത്തിലൂടെ പറയുന്നത്, ഒരു കൂട്ടം പെണ്കുട്ടികളുമായി സംസാരിക്കുന്നതാണ് വീഡിയോയിലെ ഭാഗങ്ങൾ, നിങ്ങളുടെ എല്ലാ കാര്യത്തിനും കട്ടയ്ക്ക് ഈ ഗോപണ്ണൻ ഉണ്ട്. കല്യാണമല്ല പെൺകുട്ടികൾക്ക് ഒരേയൊരു ലക്ഷ്യം, സ്വയംപര്യാപ്‌തതയാണ്. അതാണ് പൊളിറ്റിക്കലി കറക്‌റ്റ്’ എന്ന പറഞ്ഞു കൊണ്ടുള്ള സംഭാഷണമാണ് നടക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിസ്മയയുടെയും സുചിത്രയുടെയും സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യയെ തുടർന്നാണ് മോഹൻലാൽ സ്ത്രീധനത്തിനെതിരെയുള്ള ഇ സന്ദേശം പങ്കുവച്ചത്, ഇതിനോടകം തന്നെ നിരവധി പ്രസംഗതരായ താരങ്ങൾ സ്ത്രീധനത്തിനെതിരെ രംഗത്തു വന്നിട്ടുണ്ടായിരുന്നു, ഇപ്പോഴിതാ മോഹൻലാലിന്റെ പുതിയ വീഡിയോ എല്ലാവരുടെയും വഹട്സപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക് പോസ്റ്റുകളിലും വൈറലായി കൊണ്ടിരിക്കുകയാണ്.

 

video link

https://youtu.be/dQRW_7BD0gM

Leave a Reply

Your email address will not be published. Required fields are marked *