0 Comments

കൊള്ളക്കും കൊലയ്ക്കും തട്ടിപ്പിന്നൊന്നും ലിംഗഭേദമില്ലെന്ന് കേരളത്തിന്റെ ചരിത്ര താളുകൾ മുതൽ ഇത് വരെയുള്ള അവസ്ഥ ഒന്നും മറിച്ചു നോക്കിയാൽ മനസിലാക്കും. ഒരു പറ്റം വിവാദ വനിതകളുടെ കഥ തന്നെയുണ്ട് കേരളത്തിന്റെ ചരിത്രത്തിൽ. അത്തരത്തിൽ കുറ്റകൃത്യത്തിനും
പൈശാചികവുമായ ഒരു ക്രൂര കൃത്യം മലയാളി തിരിച്ചറിഞ്ഞത് ഡോ ഓമനയിലൂടെയായിരുന്നു. ഉറ്റസുഹൃത്തിനെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ സ്യൂട്ട് കെയ്സിലാക്കിയ ആ അരുംകൊലയ്ക്ക് ഇന്ന് 25 വര്‍ഷം തികയുന്നു.

ലോക മാധ്യമങ്ങള്‍ പോലും വളരെ സെൻസേഷണൽ ആക്കിയ ഈ കൊലപാതകത്തിന് പിന്നിൽ ഒരു ലേഡി ഡോക്ടർ ആണെന്ന് ഉള്ളത് ലിപിക ശ്രദ്ധൻ തന്നെ നേടി. ഡോക്ടർ ഓമന ചെയ്ത കൊലപാതകത്തിന്റെ നാൾവഴികൾ പരിശോധിക്കുകയാണെങ്കിൽ കണ്ണൂർ പയ്യന്നൂരിലെ ചേടമ്ബത്ത് ഗോപാലന്‍ നായരുടെയും പാര്‍വതിയമ്മയുടെയും മകളാണ് ഓമന , പയ്യന്നൂരിലെ പ്രശസ്തയായ നേത്രരോഗ വിദഗ്ധ. കൊല്ലം സ്വദേശിയായ ശിശുരോഗ വിദഗ്ധനായിരുന്നു ഭര്‍ത്താവ്, എന്നാൽ അബന്ധം അധികമാ നാളുണ്ടായിരുന്നില്ല, ഭർത്താവുമായി അകന്നു കഴിഞ്ഞിരുന്ന ഓമന, ഒരിക്കല്‍ പയ്യന്നൂരിലെ അവരുടെ വീട് നിര്മ്മാണത്തിന് എത്തിയ അന്നൂര്‍ സ്വദേശിയായ സിവില്‍ കോണ്‍ട്രാക്ടറായിരുന്നു മുരളീധരനുമായി അടുപ്പത്തിലായി.

എന്നാൽ പിനീട് ഇവർക്കിടയിലെ അകൽച്ചകൾ സംഭവിച്ചു തുടങ്ങി . മുരളീധരൻ ഓമനയെ കഴിയാൻ തുടങ്ങി, ഇത് തന്നെയാണ് ഓമനയെ കൊലപാതകത്തിലേക്കും നയിച്ചത്, സംഭവത്തിന് രണ്ടുദിവസം മുന്‍പ് കോഴിക്കോട്ടു നിന്ന് കാമുകനായ മുരളീധരനൊപ്പം ഓമന ഊട്ടിയിലെത്തി, സഞ്ചാരികളുടെ സ്വര്‍ഗമാണ് എന്നും ഊട്ടി, വിനോദ സഞ്ചാരികൾ ഇപ്പോഴും വന്നു പോയ്കൊണ്ടിരിക്കുന്ന സ്ഥലം അതുകൊണ്ട് തന്നെയായിരിക്കാം സംശയത്തെ തോന്നാതിരിക്കാൻ അവർ ഊട്ടി താനെ കൃത്യം നടത്താൻ തിരഞ്ഞെടുത്തത്. അവിടത്തെ ഏറെപ്പഴക്കമുള്ള റെയില്‍വേ സ്റ്റേഷന്റെ വിശ്രമമുറി അതിനായി തിരഞ്ഞെടുത്തു ,പിന്നീട കാമുകനെ കാപ്പിയില്‍ മയക്കുമരുന്ന് നല്‍കി മയക്കി കിടത്തി അതി ശേഷം ശരീരത്തിൽ വിഷദ്രാവകം കുത്തിവെച്ച് കൊന്നു , വിഷം കുത്തി വച്ചതിനോടൊപ്പം രക്തം കട്ടപിടിക്കാനുള്ള മരുന്നും ശരീരത്തില്‍ കുത്തിവെച്ചു.

മുരളീധരൻ മരിച്ചെന്ന് ഉറപ്പായപ്പോൾ കിടക്ക നീക്കി കട്ടിലില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചു , അതിനു ശേഷമാണ് സഹ്‌രീരം കഷ്ണം കഷ്ണമാക്കി മുറിച്ചു മാറ്റിയത് , എല്ലുകളും മാംസങ്ങളും ചർമവുമെല്ലാം ഇരുപതോളം പോളിത്തീന്‍ കവറിലാക്കി കെട്ടി, ബാക്കിവന്ന ചോരയും മാംസത്തുണ്ടുകളും മറ്റും ക്ലോസറ്റിലൂടെ ഒഴുക്കുകയും ചെയ്തു. ഒരു ഡോക്ടറെന്ന നിലയിലുള്ള ശരീരശാസ്ത്രപരമായ അറിവ് അവര്‍ കൊലപാതകത്തിനും ഉപയോഗിച്ചു. എതെല്ലമ ഒരു സ്യുയിട്ട് കേസിലാക്കിയ ശേഷം കൊടൈക്കനാലിലെ ഏതെങ്കിലും കൊക്കയിലേക്ക് സ്യൂട്ട്കേസ് തള്ളാനായിരുന്നു അവരുടെ പദ്ധതി , കാരണം മൃതദേഹം കണ്ടുകിട്ടിയില്ലെങ്കില്‍ കേസ് തള്ളിപ്പോകുമെന്ന നിയമപരമായ അറിവും ഓമനക്കുണ്ടായിരിക്കണം.

തുടർന്ന് ആൻ വൈകുനേരം ഏകദേശം മൂന്ന് മണിക്ക് കൊടൈക്കനാലിലേക്ക് പോകാനായാണ് ഊട്ടി സ്വദേശിയായ യുവാവിന്റെ ടാക്സി യുവതി വിളിച്ചു, സാമാന്യം വലുതും കനമുള്ളതുമായ ഒരു സ്യൂട്ട് കേസുമായിട്ടാണ് അവർ വന്നത്, ഭാരമുള്ള സ്യൂട്ട്കേസ് വാനില്‍ വെക്കാന്‍ ഡ്രൈവറും അവരെ സഹായിച്ചു.കാറിൽ കയറിയ ശേഷം വെപ്രാളവും ടെൻഷനും നിറഞ്ഞ മുഖ ഡ്രൈവർക്ക് തുടക്കത്തിലേ സംശയത്തിന് വഴി വെച്ചു, എന്നാൽ കുര്ച്ച കഴിഞ്ഞപ്പോൾ യാത്ര കന്യാകുമാറിയിലേക്ക് പോകാമെന്ന് അവർ പറഞ്ഞു , ഇതിനിടയിൽ സ്യൂട്ട്കേസിലേക്ക് നോക്കുന്ന സ്ത്രീയെ ഡ്രൈവറും സംശയിച്ചു, ഒപ്പം വല്ലാത്ത ദുര്‍ഗന്ധവും വാനിനെ പൊതിഞ്ഞു, ആ ഗന്ധം റോഡിൽ നിന്നും വരുന്നതല്ലെന്നും അത് കാറിൽ നിന്നുള്ളത് തന്നെയെന്ന് അയാൾ തിരിച്ചറിഞ്ഞു , തുടർന്ന് പെട്രോള്‍പമ്പിനു സമീപം അയാള്‍ കാര്‍ നിര്‍ത്തി തമിഴിൽ സ്യുയത് കേസിൽ എന്തെന്ന് തിരക്കി , തിരിച്ചു ഇംഗ്ലീഷ് എന്തൊക്കെയോ മറുപടി നൽകിയ ഓമന വണ്ടിയിൽ നിന്നിറങ്ങി , അടുത്ത നിർത്തിയിട്ടിരുന്ന അബസ്സിനടുത്തേക് നടന്നു. ഉടൻ തന്നെ ഇയാൾ നാട്ടുകാരെ വിവരമറിയിക്കുകയും അവർ യുവതിയെ തടയുകയും വണ്ടിയടക്കം പോലീസ് സ്റ്റേഷനറിൽ എത്തിച്ചു,

എന്താണ് സ്യൂട്ട്കേസില്‍ എന്നതിന് അവര്‍ ശവം എന്നുമാത്രം പറഞ്ഞു. അവരുടെ മുൻപിൽ വെച്ചു തന്നെ ആ കറുത്ത സ്യുയത് കേസ് തുറന്ന ഉദ്യോഗസ്ഥർ അടക്കം ഞെട്ടി ഇരുപത്തഞ്ചോളം പ്ലാസ്റ്റിക് കൂടുകളില്‍ കൊത്തിയരിഞ്ഞു സൂക്ഷിച്ച മനുഷ്യശരീരം. ചെത്തിയെടുത്ത തോലും ചോരയൊട്ടിപ്പിടിച്ച എല്ലുകളും വലിയ കശാപ്പുശാലയിലെ അറവുമാംസം പോലെ തോന്നിച്ചു അത്.അപ്പോഴും ഒരു ഭാവ വ്യത്യാസമില്ലാതെ നിൽക്കുകയായിരുന്നു ആസ്ത്രീ , ഊട്ടി പോലീസ് ഡോ. ഓമനയെ പ്രതിയാക്കി കേസെടുത്തു. അതിനിടെ ജാമ്യത്തിലിറങ്ങിയ അവർ മുങ്ങുകയായിരുന്നു. പിന്നീട് ഡോ. ഓമനയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഇന്ജറ്റർപോലും ഓമനക്കായി തിരക്കിഴിൽ തുടർന്ന്, അതിനിടയിൽ അവർ മരണപെട്ടു എന്നുള്ള വർത്തകള വന്നെങ്കിലും അതിനും തെളിയിക്കാൻ സാധിച്ചില്ല,

ഇന്നും ഓമന എവിടെ എന്നുള്ളത് ചോദ്യമായി തുടരുകയാണ്? ഒരുകാലത്ത് കേരളത്തെ ഞെട്ടിച്ച കൊലപാതകത്തിന് കാൽനൂറ്റാണ്ട് തികയുമ്പോൾ ഡോ. ഓമനയുടെ തിരോധാനവും സുകുമാരക്കുറിപ്പിനെ പോലെ സംസ്ഥാന പോലീസിനെ വെട്ടിലാക്കുന്നു.

Video Link

https://youtu.be/bGDcmzroCzw

Leave a Reply

Your email address will not be published. Required fields are marked *