0 Comments

ഏതാണ്ട് സ്വതന്ത്ര സമരത്തിന് നേതൃത്വം നൽകി ജയിലിൽ അടച്ച അഭിമാനത്തോടെയും ഗമയോടും കൂടിയാണ് ഇമ്മടെ കൊടി സുനി അടക്കമുള്ള ടീമ്സ് ജയിൽ കിടന്ന് അര്മാദിക്കുന്നത്. പണ്ട് നമ്മുടെ നാട്ടിൽ സമരത്തിൽ പങ്കെടുത്തും അടിയും ചവിട്ടും തൊഴിയും കൊണ്ട് ജയിലെ പീടങ്ങങ്ങളുടെ തടവറ കാലത്തേ കുറിച്ചൊക്കെ ഒരുപാടു വായിച്ചിട്ടും ഉണ്ട് സിനിമകളിലൂടെ കണ്ടിട്ടുണ്ട് .

എന്നാൽ നിങ്ങൾ ആരും വിചാരിക്കുന്ന അത്പോലെ പോലെ ജയിലിൽ ഇപ്പോൾ, മായാവി സിനിമയിൽ മമ്മൂട്ടി പറയുന്ന പോലെ ജയിലിൽ പണ്ടത്തെ പോലെ ഗോതമ്പുണ്ടയൊന്നുമല്ല , ചിക്കനും മാറ്റാനും ബിരിയാണിയും , അതെ പോലെ കഠിനമായ ശിക്ഷയും , അടി എടി കുത്തൊന്നുമല്ല , പ്രതേകിച്ചു ടിപി വധക്കേസിൽ ശിക്ഷ അനുഭവിച്ച് ജയിലിൽ കഴിയുന്ന ഷാഫിയും കൊടി സുനിയുമെല്ലാം വീഗാലാന്റിൽ ടൂർ പോയ പോലത്തെ അവസ്ഥയാണ് ,
എന്തായാലും ജയിലിൽ ആയാലും പുറത്തായാലും ധനയോഗം കാര്യലാഭം , ഉദ്ധിഷ്ട കാര്യാ ലഭി , സ്വാദിഷ്ട്ട നോൺ വെജ് ഭക്ഷണം ഇതൊക്കെയാണ് ചേട്ടന്മാരുടെ അവസ്ഥ. ഏവരുടെയൊക്കെ ജീവിതം കണ്ടിട്ട് വല്ല രഷ്ട്രീയ നേതാക്കന്മാരായിട്ടോ വമ്പൻ കുറ്റവാളികളുമായിട്ടോ പിടിപാടുള്ള ഒരാളായിട്ട് അടുത്ത ജന്മത്തിൽ ജനിച്ചാൽ മതിയെന്ന് നാട്ടാർക്ക് തോന്നിയാൽ അവരെ തെറ്റ് പറയാൻ പറ്റുമോ? ഇല്ല.

ഇപ്പോൾ എന്തയാലും ചേട്ടന്മാർ സ്വര്ണക്കടത്തിന്റെ തിരക്കിലാണ്, ഇവർ ജയിലിൽ കിടന്ന് എന്നാലും എങ്ങനെ ഈ പണി എങ്ങനെ ഒപ്പിച്ചു എന്നോർത്തു ആരെങ്കിലും ഞെട്ടി തരിച്ചിട്ടുണ്ടെങ്കിൽ , അത് വെറുതെ ആനെട്ടോ ഒരു കാര്യമില്ല, എത്രയൊക്കെ ആരോപണമുണ്ടായിര്ട്ടും നമ്മുടെ ആഭ്യന്തര വകുപ്പ് കൈയിൽ വച്ചോണ്ടിരിക്കുന്ന മുഖ്യൻ വരെ ഒരു കുലുക്കമില്ല , പിന്നെ ആളാണോ നമ്മൾ.
സാധാരണ തടവ് പുള്ളികൾക്ക് മനുഷ്യാവകാശം സംരക്ഷിക്കാനാണ് പരോൾ, പുറത്തിറങ്ങുന്ന തടവുകാർ പൊലീസിന്‍റെ കർശന നിരീക്ഷണത്തിലായിരിക്കും. ബോണ്ട് വ്യവസ്ഥ ലംഘിച്ചാൽ ഉടൻ പരോൾ റദ്ദ് ചെയ്ത് തിരികെ ജയിലിൽ അടയ്ക്കണമെന്നാണ് പ്രിസൺസ് ആന്‍റ് കറക്ഷൻ മാനേജ്മെന്‍റ് ആക്ട് 2010-ൽ പറയുന്നത്.

എന്നാൽ ഇവിടെ പാറോലിറങ്ങിയവർ സ്വർണ്ണക്കടത്ത് ക്വട്ടേഷനിൽ പങ്കാളിയാണ് എന്ന് കസ്റ്റമസ് കണ്ടുപിടിച്ചിട്ടും , ഇവിടെ അന്വേഷിക്കാനും മിണ്ടാനും ആരുമില്ല, കടത്ത് സ്വർണ്ണം പിടിച്ചുപറിക്കുന്ന ക്വട്ടേഷൻ ജയിലിന് പുറത്തുനിന്ന് ഷാഫിയും വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് കൊടിസുനിയും നേതൃത്വം കൊടുക്കുന്നു എന്ന് പറയുന്ന ഒന്നിലേറെ ശബ്ദരേഖ പുറത്തു വന്നിട്ടു പോലും അതിനേറെ പ്രതികരിക്കാൻ ഇവിടെയും ആഭ്യന്തര വകുപ്പോ , മുതിർന്ന നേതാക്കന്മാരോ തയാറായിട്ടില്ല,

ജയിലിനുള്ളിൽ വച്ച് തന്നെ കുറ്റകൃത്യങ്ങൾ പലതും ചെയ്തിട്ടും ജയിലിനുള്ളിൽ രാജാക്കന്മാരെ പോലെയാണ് കൊടി സുനിയും ഷാഫിയും ജീവിക്കുന്നത് എന്ന ഇവിടെ ആർക്കും അറിയാത്ത കാര്യമൊന്നുമല്ല വധക്കേസിൽ ശിക്ഷ അനുഭവിച്ച ജയിൽ കഴിയുമ്പോൾ തന്നെ മൊബൈൽ ജയിലിനുള്ളിൽ സുഘമായി മൊബൈൽ ഫോൺ ഉപയോഗിക്കുക ലഹരി ഉപയോഗിക്കുക, മദ്യപിക്കാൻ പോലീസുകാരുടെ കൂട്ടപിടിക്കുക , ഇവിടെ മടുത്താൽ അടുത്ത ജയിലിൽ അവിടെ മടുത്താൽ അവിടുന്നു അപ്പുറത്തെ ജയിലിയിലേക്ക് , സഹതടവുകാരുമായിട്ട് ചെറിയ ചെറിയ അടിപിടികൾ തുടങ്ങിയവയൊക്കെയാണ് ജയിലിനുള്ളിൽ ചേട്ടന്മാർ കാണിക്കുന്ന കുഞ്ഞു കുഞ്ഞു കുറുമ്പുകൾ, പിന്നെ പരോളിനിറങ്ങുക നാട്ടിൽ ബാക്കി പരിപാടികൾ ഒക്കെ നടത്തുക എന്തൊരു ജീവിതം, കേസിന്റെ എണ്ണം ഒക്കെ എത്ര കൂടിയാലും ഞങ്ങൾ രാജാക്കന്മാർ തന്നെ ,

ജയിലിൽ ഇരുന്നു കോടൻ തന്നെ പല പദ്ധതികളൂം ചേട്ടന്മാർ ആസൂത്രണത്തെ ചെയ്യും നടപ്പിലാക്കും , ഏതൊക്കെ ചെയുമ്പോൾ ഈ പോലീസുകാർ എവിടെ നോക്കി നികുവാണെന്നാണ് മനസിലാകാത്തത്. പിന്നെ ഏതൊക്കെ കണ്ടിട് എല്ലാം എണ്ണം ജയിലിൽ പോയി സുഗിച്ചു ജീവിക്കാമെന്നും പറഞ്ഞോണ്ട് ജയിലിന് പോകാൻ നിക്കണ്ട , നിങ്ങൾക്ക് തലപ്പത്തു പിടിയുണ്ടോ , നാട്ടിലെ പ്രമുഖ രാഷ്ട്രീയ നേതാക്കന്മാരായിട്ട് അടുപ്പത്തിലാണോ? നിങ്ങളെ തൊട്ടാൽ ചോര തിളയ്ക്കുന്ന ടീമ്സ് ജയിലിനു പുറത്തുണ്ടോ , , എങ്കിൽ പിന്നെ നിങ്ങളുടെ ദേഹത്ത് തൊടാൻ ഒരാൾ പോലുമിണ്ടാവില്ല. അഥവാ ഈ പറഞ്ഞ ബന്ധനങ്ങൾ ഒന്നുമില്ലാത്ത സാധാരണകാരന്ന് എങ്കിൽ കനായിരുന്നു ബാക്കി പൂരം , ഇല്ലാത്ത കേസും കൂടെ നിങ്ങളയുടെ തലയിലിട്ട് നരകിച്ചു തീരും നിങ്ങളടയുടെ ജീവിതം ജയിലിനുള്ളിൽ , അഗാം ഈജീവിക്കുന്നവരും ഉണ്ടേട്ട ഈ നാട്ടിൽ. ഇപ്പോൾ കൊടി സുനിക്കും ഷാഫിക്കുമൊക്കെയുള്ള പോലെ പിടിപാടുണ്ടോ , നിങ്ങൾ കൊലപാതകം ചെയ്താലും ഒട്ടും പേടിക്കണ്ട ,

ഇനി ഇപ്പോൾ കൊടി സുനിയുടെയും ശാഫിയുടേം എല്ലാം വീട്ടിൽ നിന്ന് എന്തൊക്കെ തെളിവുകളെ ലഭിച്ചെന്ന് പറഞ്ഞാലും , ഒന്നും നടക്കാൻ പോകുന്നില്ല, പിന്നെ തെളിവ് , കൊലപാതക കുറ്റത്തിന് ശിക്ഷ നുഭവൈച്ചു കഴിയുമ്പോഴാണ് എമത്രി പോക്കിരിത്തരം കാട്ടികൊട്ടുന്നത് , അതിനിടയിൽ സ്വര്ണക്കടത്തും തെളിവെനോം പറഞ്ഞു വന്നാൽ, ഒന്നും നടക്കാൻ പോവാനില്ല , ഇവിടെ കേരളം എങ്ങനെയൊക്കെ തന്നെയാണ്.

Video Link

https://youtu.be/c22bVUCad_E

Leave a Reply

Your email address will not be published. Required fields are marked *