0 Comments

കോവിഡ് 19 രാജ്യത്താകമാനം വ്യാപിക്കുകയും ലോക് ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ തൊഴിൽ നഷ്ടമായവരും, പകരം വേറെ തൊഴിൽ തേടി ഉപജീവന മാർഗം തേടി നടക്കുകയാണ് ജനങ്ങൾ, എന്നാൽ കോവിഡ് രണ്ടു വര്ഷം പിന്നടുമ്പോഴും ജനനഗൽ അതിനോട് ഇണങ്ങി ജീവിക്കാൻ തുടങ്ങിയിരുന്നു, മാസ്കും സാനിറ്റിസറും , ഇന്ന് നിത്യജീവിതത്തിൽ ഓസ്‌ഗിച്ചു കൊടോൻ പറ്റാത്ത ഒന്നായി, ഒറ്റവരെ പോലും കാണുമ്പൊൾ കാണിക്കുന്ന സാമൂഹിക അകലവും ഇന്ന് എല്ലാവർക്കും പരിചിതം. നമ്മുടെ വിദ്യാഭ്യാസ സിസ്റ്റത്തിൽ വരെ അടിമുടി മാറ്റം വന്നു, എല്ലാം ഓൺലൈൻ പഠന സംവിധാനത്തിലേക്ക് മാറി,
ഈ ഒരു മാറ്റം ത്നങ്ങളുടെ ജീവിതത്തിലേക്കും വരുത്താൻ നോക്കുകയാണ് ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവായ കൊൽക്കത്തയിലെ സോണാഗച്ചിയിലെ ലൈംഗികത്തൊഴിലാഴികൾ.

മാസ്ക് എന്ന മുഖാവരണം കൊണ്ട് കോവിഡിനെതിരെ യുദ്ധം ചെയുമ്പോൾ സ്വന്തം ശരീരം മറ്റുള്ളവര്‍ക്ക് പങ്കുവച്ച് വരുമാനം കണ്ടെത്തുന്നവര്‍ക്ക് എങ്ങനെയാണ് മാസ്ക് ധരിച്ചു കൊണ്ട് ജീവിക്കാൻ കഴിയുക, എല്ലാം മേഖലകളിൽ ഉണ്ടായ പോലെ പ്രതിസന്ധി നേരിട്ടവരാണ് ലൈംഗികത്തൊഴിലാഴികൾ. കൊല്‍ക്കത്ത നഗരത്തില്‍ സ്ഥിതി ചെയ്യുന്ന സോനാഗച്ചി എന്ന പ്രദേശം ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവുകളില്‍ ഒന്നാണ്. റിപോർട്ടുകൾ അനുസരിച്ച് 11,000 ലൈംഗികത്തൊഴിലാഴികൾ ഉണ്ടെന്നാണ് കണക്ക്. ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു മാത്രമല്ല മറ്റു സംസ്ഥാനങ്ങളിൽ നിന്നും നേപ്പാളിൽ നിന്നും ഇവിടെ പെൺകുട്ടികൾ തൊഴിലിനായി എത്തുന്നു, സോനാഗച്ചിയാണ് ഏറ്റവും പ്രധാനമെങ്കിലും നഗരത്തിന്റെ മറ്റു ഭാഗങ്ങളായ കാളിഘട്ട് , ഉള്‍ട്ടാടാംഗ, ബറയ്പൂര്‍ എന്നിവിടങ്ങളിലെല്ലാം ലൈംഗിക തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങള്‍ ഉണ്ട്.

ബ്രിട്ടീഷ് കാലം തൊട്ടേ സോനാഗച്ചിയില്‍ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്ന ആളുകള്‍ കൂട്ടമായി താമസിച്ചു വരുന്നു, സ്ത്രീകള്‍ കൂടാതെ ലെസ്ബിയന്‍, ബൈസെക്ഷ്വല്‍, ട്രാന്‍സ്‌ജെന്റര്‍ ആളുകളും ഹിജഡകളും ഈ സമൂഹത്തില്‍ ഉണ്ട്.
ഇതിനടിയിൽ ലോക് ഡൗണ്‍ തുടങ്ങിയ ദിവസങ്ങളില്‍ സോനാഗച്ചിയിലേക്കുള്ള പ്രവേശന കവാടങ്ങള്‍ പൊലീസ് ബാരിക്കേഡ് വച്ച് അടച്ചിടുകയായിരുന്നു. നിത്യ വരുമാനം മുടങ്ങിയതോടെ ധാരാളം പേര്‍ സോനാഗച്ചിയില്‍ നിന്ന് സ്വദേശങ്ങളിലേക്കോ മറ്റ് സ്ഥലങ്ങളിലേക്കോ പോയി. ദിവസവും സ്വന്തം വീടുകളില്‍ നിന്ന് വന്ന് ലൈംഗിക തൊഴില്‍ ചെയ്തിരുന്നവര്‍ക്ക് യാത്രാ സൗകര്യം ഇല്ലാതായത് പ്രയാസങ്ങള്‍ ഉണ്ടാക്കി.

കോവിഡ് നിരൂക്ഷമായിരുന്ന സാഹചര്യങ്ങളിൽ എല്ലാം ലൈംഗിക തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ അടക്കം അനുവദിച്ചിരുന്നു. അത് കൂടാതെ പോലീസ്, മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവ വഴിയും ഭക്ഷണ സാധനങ്ങളും മറ്റും സോനാഗച്ചിയില്‍ വിതരണം ചെയ്തിരുന്നു.

എന്നാൽ കോവിഡ് എവിടുന്ന് വിട്ടു പോവുന്ന ലക്ഷണം ഒന്നുമില്ലെന് മനസിലായതോടെ സോനാഗച്ചിയും ഡിജിറ്റലായി മാറിയിരിക്കുകയാണ്.
ലൈംഗീക തൊഴിലും കലത്തിനാൻസരിച്ച് ഓൺലൈൻ ആയി മാറുകയാണ്, കോവിഡ് തരംഗം ആദ്യം പിടിമുറുക്കിയ സമയങ്ങളിൽ കുറച്ചുപേർ മാത്രമായിരുന്നു ഓൺലൈൻ സെക്സിൽ ഏർപ്പെട്ടിരുന്നതെങ്കിൽ രണ്ടാംതരംഗത്തോടെ വലിയൊരു ശതമാനം പെൺകുട്ടികൾ നിലനിൽപ്പിനായി ഓൺലൈനിലേക്ക് മാറി.

പതിവിൽ നിന്ന് മാറി ഫോൺ സെക്സ്, വിഡിയോ സെക്സ് എന്നിവയിൽ ഏർപ്പെടുന്നവർ , ഇടപാടുകാരിൽ നിന്ന് പണം വാങ്ങുന്നതുംഗൂഗിൾ പേ വഴിയും ബാങ്ക് ട്രാൻസ്ഫർ വഴിയുമാണ് . ഓൺലൈൻ സെക്സിലേക്ക് കടന്നതോടെ ഇതിനയായി ചില സംഘടനകൾ തൊഴിലാളികളക്ക് സ്മാർട്ട് ഫോൺ വാങ്ങി നൽകുകയും ചെയുന്നുണ്ട്. ഒരു വിഡിയോ കോളിന് 500 രൂപ മുതൽ ഈടാക്കിയാണ് പലരും വെർച്വൽ സെക്ലിലേക്ക് മാറിയത്.

കോവിഡ് തരംഗം പിടി മുറുക്കിയെങ്കിലും സംഗച്ചിയിലും വാക്‌സിനേഷൻ പുരോഗമിക്കുന്നുണ്ട്, ഭൂരിപക്ഷം പേരും ആദ്യ വാക്സീൻ പൂർത്തിയാക്കിയതായി അധികൃതർ പറയുന്നു. 18 വയസ്സിനു മുകളിലുള്ളവർക്കായി പ്രത്യേക വാക്സീൻ ക്യാംപുകൾ ഇവിടെ നടന്നിട്ടുണ്ട്.

മറ്റിരു കാര്യമെന്ന് പറയുന്നത് ഇത്തരത്തിൽ ലൈംഗീക തൊഴിലാളികളുടെ ഇടയിൽ അവര്ക്ക് വേണ്ടി പ്രവൃത്തിക്കുന്ന സംഘടനകളുടെ നിലനില്പാണ്, അവര്ക് പ്രധനമായി ലഭിക്കുന്ന ഫണ്ടിങ് എയ്ഡ്‌സ് പ്രതിരോധവും ആയി ബന്ധപ്പെട്ടതാണ്, എന്നാൽ ഇന്ന് കാലത്തിനനുസരിച്ച് എലിമ ഓൺലൈൻ ആകുമ്പോൾ ഭാവിയില്‍ അതിനുള്ള ഫണ്ടിങ്ങ് കുറയും അപ്പോൾ ഇത്തരം സംഘടനകളുടെ നിലനില്പ്പെ ഇല്ലാതാകും ലൈംഗീക തൊഴിൽ ഇവിടെ ഇല്ലാതാവിലെങ്കിലും എല്ലാം വെർച്ച്വൽ ആയികൊണ്ടിരിക്കുന്ന ഈ കാലത് ചുവന്ന തെരുവുകളിൽ വെളിച്ചം പതിയെ ഇല്ലാതാകുമോ ?

Video Link

https://youtu.be/l8mQq-T4ZfQ

Leave a Reply

Your email address will not be published. Required fields are marked *