0 Comments

ഒറ്റ വാക്കിൽ പറഞ്ഞാൽ ഒരു സൂപ്പർ സ്പൈ , ഇങ്ങനെ വേണം ഇസ്രായേലി ചാര സോഫ്‌റ്റ്‌വെയറായ പെഗാസസ്നെ കുറിച്ച് പറയാൻ , ഇതിപ്പോൾ രാജ്യത്തെ പ്രമുഖരുടെയെല്ലാം ഉറക്കം കെടുത്തിയിരിക്കുകയാണ് , രാജ്യത്തെ കേന്ദ്ര മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, സുപ്രീം കോടതി ജഡ്ജി, മാധ്യമപ്രവർത്തകർ തുടങ്ങി മുന്നൂറിലേറെപ്പേരുടെ ഫോൺ വിവരങ്ങൾ ചോർത്തിയ പെഗാസസ് അത്ര നിസാരകാരനല്ല, രാജ്യസംഭാംഗം സുബ്രഹ്മണ്യന്‍ സ്വാമി പുറത്തു വിട്ട ഈ വിവാദം രാജ്യത്ത് വൻ തോതിൽ തന്നെ ചർച്ചയാവുകയാണ്.

ആരെയാണോ ലക്ഷ്യമിടുന്നത് അവരുടെ ഫോണിൽ നുഴഞ്ഞു കയറി സമർത്ഥമായി തന്നെ ചാര പണി എടുക്കുന്ന വില്ലനാണ് പെഗാസസ്.
ഇന്നലെ മുതലാണ് പെഗാസസ് എന്ന പേര് നമ്മൾ കൂടുതൽ കേൾക്കുന്നത് , ഇതിനെ കുറിച്ച വാർത്തകൾ വരുന്നതുമെല്ലാം ഇസ്രായേൽ ആസ്ഥാനമായ nso ഗ്രൂപ്പിന്റെ ചാര സോഫ്റ്റ് വെയറാണ് പെഗാസസ്, ഏത് വികസിപ്പിച്ചെടുത്തത് 2016 ലാണ്, ഫോണില്‍ പ്രവേശിച്ച് വിവരങ്ങള്‍ പൂര്‍ണമായി ചോര്‍ത്തുന്ന മാൽവെയർ.ഈ ഒരു സോഫ്ട്‍വെയർ വിൽക്കുന്നത് സർക്കാർ ഏജൻസികൾക്ക് മാത്രമാണ്,

നമ്മയുടെ രാജ്യത്ത് ഈ വിവാദം നിലനിക്കുണ്ടെങ്കിലും നമ്മുടെ സർക്കാർ ഏത് വാങ്ങിയിട്ടും, ഇല്ലയോ എന്നുള്ളതിന് ഒരു വിശദീകരണം ഒന്നും നൽകിയിട്ടില്ല,
അതിന്റെ പ്രവർത്തനം എന്ന പറയുന്നത് ഒരു ഫോണിലെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ നിയന്ത്രം അങ്ങ് ഏറ്റെടുക്കും. ഈ ഒരു സ്പൈ സോഫ്റ്റ് വെയറിന്റെ വില എന്ന് പറയുന്നത് 50 കോടി രൂപയാണ് , ഏത് ഒറ്റ വെറിഷനിലൂടെ 50 ഫോൺ അറ്റാക്ക് ചെയാം. ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കപ്പെട്ട ഫോണിലേക്ക് ഇ–മെയില്‍ വഴിയോ എസ്എംഎസ് വഴിയോ വാട്സാപ് വഴിയോ പ്രോഗ്രാം കോഡുകള്‍ കടത്തി വിട്ടിട്ടാണ് വിവരങ്ങൾ ചോർത്തുന്നത്,വഹട്സപ്പ് മിസ്സ്ഡ് കോളിലൂടെയും, അല്ലെങ്കിൽ ഫോണിൽ വരുന്ന ഒരു ലിങ്കിലൂടെയും ഈ ഒരു മാൽ വെയറിന്റെ അറ്റാക്ക് നമ്മുടെ ഫോണിൽ വരം.

വിവരങ്ങള്‍ ചോര്‍ത്തേണ്ട ഫോണില്‍ എത്തിയാല്‍ ഉപയോക്താവിന് ഒരു സംശയത്തിനും ഇടനല്‍കാതെ ചോര്‍ത്തല്‍ ആരംഭിക്കും.ഫോണ്‍ ഹാങ്ങാകാതെ ചോര്‍ത്തല്‍ നടത്തും. ഫോണിലെ എല്ലാ വിവരങ്ങളും മോഷ്ടിക്കുന്നതുള്‍പ്പെടെ ക്യാമറയും സ്പീക്കറും എല്ലാം പെഗാസസിന്‍റെ നിയന്ത്രണത്തിലായിരിക്കും,
ആപ്പിൾ , ആൻഡ്രോയിഡ്, ബ്ലാക്ക് ബെറി ഫോണുകളിൽ എല്ലാം ഏത് പ്രവർത്തിക്കും, വിവരങ്ങൾ എല്ലാം ചോർത്തി കഴിഞ്ഞാൽ ഏത് പിന്നെ ചാവേറായി മാറും , ചാവേറായി മാറും എന്ന പറഞ്ഞാൽ 60 ദിവസത്തിനു മുകളിൽ ഹാക്കർ ആയിട്ടുള്ള ബന്ധം വിച്ഛേദിക്ക പെട്ടാൽ ആ ഒരു സ്പൈ വെയർ അവിടെ തന്നെ നശിക്കുമെന്നാണ് പറയപെടുന്നത്,

ഇനി എന്തൊക്കെ വിവരങ്ങളാണ് സ്പൈ വെയർ ചോർത്തുന്നത് എന്ന വച്ചാൽ നമ്മുടെ ഫോൺ കാൾ , ,നമ്മൾ ആരെയൊക്കെ വിളിക്കുന്നു , എന്തൊക്കെ സംസാരിക്കുന്നു , തുടങ്ങിയിട്ടുള്ള കാര്യങ്ങൾ, ഫോണിലെ sms , ഇമെയിൽ വഴിയുള്ള ഡാറ്റകൾ , വഹട്സപ്പ് ഫോട്ടോസ് വീഡിയോസ്, gps ഡാറ്റ, പിന്നെ നമ്മുടെ ഫോണിന്റെ കാമറ സ്വയം പ്രവർത്തിപ്പിക്കും , മൈക്രോഫോണും തനിയ്യ് ഓൺ ചെയ്യിപ്പിക്കും,

എത്രയൊക്കെ വിവരങ്ങൾ കിട്ടിയാൽ തന്നെ ഹാക്കർ നു ഈകേധം ഒരു വ്യക്തിയുടെ സവകാര്യ വിവരങ്ങൾ കിട്ടിയെന്നു അർഥം, ഇത്രയേറെ സാകേതിക വിനിമയങ്ങളിലും മറ്റു വളർച്ച വന്നിട്ടും ,ഇത്തരത്തിൽ ഒരു സോഫ്റ്റ് വെയറിന്റെ സാന്നിധ്യം കണ്ടുപിടിക്കാൻ മറ്റൊരു ടെക്നോളോജിക്കും സാധിക്കുന്നില്ല എന്ന പറയുന്നത് ശെരിക്കും അത്ഭുതം തന്നെയാണ്, ഇനി ഏത് വരെ ഇന്ത്യയിൽ എത്രപേരുടെ വിവരങ്ങൾ ചോർത്തി എന്ന നോക്കിയാൽ, 2 കേന്ദ്ര മന്ത്രിമാർ, 3 പ്രതിപക്ഷ നേതാക്കൾ , സുപ്രിം കോടതി ജസ്റ്റിസ്, 40 ഓളം മാധ്യമ പ്രവർത്തകർ, സാമൂഹിക പ്രവർത്തകർ , വ്യവസായികൾ രാഷ്ട്രീയ പ്രവർത്തകർ തുടങ്ങി 300 ലധികൾ ആളുകളുടെ വ്യക്തിഗത വിവരങ്ങൾ ഈ പെഗാസസ് സോഫ്റ്റ് വെയർ ചോർത്തിയെടുത്തു എന്നുള്ളതാണ്,

അതിൽ മലയാളികളായും ഉൾപെടുന്നുണ്ട്, dr ഹാനിബാബു , ജെയ്സൺ സി കൂപ്പർ , തുടങ്ങി രണ്ടു മനുഷ്യാവകാശ പ്രവർത്തകർ, എംകെ വേണു ജെ ഗോപീകൃഷ്ണൻ തുടങ്ങിയവരുടെ വിറങ്ങളും ചോർത്തിയെന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ,
ഇതിനു മുൻപ് 2019 ലും വിവരങ്ങൾ ചോർത്തിയെന്ന പേരിൽ വിവാദം ഉയര്ന്നുവന്നിരുന്നു, അന്നും കേന്ദ്ര ഗവണ്മെന്റ് വ്യക്തമായി ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. എന്നാൽ വീണ്ടും ഈ വിവാദം ഉയര്ന്നു വന്നപ്പോൾ സർക്കാരിന് നേരെ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്, ഒരു രാജ്യത്തെ പൗരന്മാരുടെ വിവരങ്ങൾ അവരുടെ സർക്കാർ തന്നെ ചോർത്തുക എന്ന പറയുന്നത് ഏറ്റവും വലിയ സുരക്ഷ വീഴ്ച തന്നെയാണ് , എന്നാൽ ഇതു വരെ വ്യക്തമായ മറുപടി നല്കാൻ സർക്കാർ തയാറായിട്ടില്ല ,പക്ഷെ എപ്പോഴതെ പോലെ ഒഴിഞ്ഞു പോവാത്തെ കേന്ദ്രം മറുപടി നൽകിയേ മതിയാകു.

Video Link

https://youtu.be/CbxN22kUhmE

Leave a Reply

Your email address will not be published. Required fields are marked *