0 Comments

ഇതിപ്പോൾ ഭീഷണി കത്തുകളുടെ കാലമാണെന്നു തോന്നുന്നു, പ്രേതെകിച്ചു രാഷ്ട്രീയത്തിൽ അത്തരത്തിലുള്ള വാർത്തകളാണ് ദിനം പ്രതി പുറത്തു വരുന്നത്, രാഷ്ട്രീയ നേതാക്കന്മാർ പരസ്പരം കൊല്ലുമെന്നും വെട്ടുമെന്നും പറഞ്ഞു കൊണ്ട് ഭീഷണി കത്തുകൾ അയക്കുന്നു, ചിലതിന്റെ എല്ലാം പിന്നാമ്പുറം ചെന്നെത്തുന്നതും ഒരേ കൈകളിൽ തന്നെയാണ്, പക്ഷെ ഉറക്കെ വിളിച്ചു പറയാനുള്ള ധൈര്യമില്ല,

ഇപ്പോഴിതാ ടി.പി ചന്ദ്രശേഖരന്റെ മകൻ അഭിനന്ദിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കി കൊണ്ടാണ് കത്തയച്ചിരിക്കുന്നത്. ഒപ്പം ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനെയും കൊല്ലുമെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്, എം എൽ എ കെ കെ രമയുടെ ഓഫീസ് വിലാസത്തിലാണ് കത്തയച്ചിരിക്കുന്നത്.
സിപിഎമ്മിനെതിരെ മാധ്യമങ്ങളില്‍ വന്ന് ചര്‍ച്ച ചെയ്ത ടി.പിയെ 51 വെട്ട് വെട്ടിയാണ് തീര്‍ത്തതെന്നും എം.എല്‍.എ രമയുടെ മകനെ അധികം വളരാന്‍ വിടില്ലെന്നും അവന്റെ മുഖം 100 വെട്ട് വെട്ടി പൂക്കൂല പോലെ നടുറോഡില്‍ ചിതറുമെന്നും കത്തിൽ ഭീഷണിയുടെ സ്വരത്തിൽ പറയുന്നുണ്ട്,

ടി.പി.യുടെ മകനെതിരെ ക്വട്ടേഷന്‍ എടുത്തുകഴിഞ്ഞതാണെന്നും കത്തില്‍ പറയുന്നു. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റിനെ മുന്‍പ് വെട്ടിയത് കണ്ണൂര്‍ സംഘം അല്ലെന്നും മറിച്ചായിരുന്നുവെങ്കില്‍ അന്ന് തന്നെ തീര്‍ക്കുമായിരുന്നുവെന്നും, കത്തിൽ കൂട്ടി ചേർത്തിട്ടുണ്ട്, കൂടാതെ എ.എൻ.ഷംസീർ പങ്കെടുക്കുന്ന ചാനൽ ചർച്ചകളിൽ ആർഎംപിക്കാർ പങ്കെടുക്കരുതെന്ന് ഭീഷണി സ്വരവും കത്തിലുണ്ട്,
റെഡ്​ ആർമി, പി.ജെ ബോയ്​സ്​​ എന്ന പേരിലാണ് കത്തയിച്ചിരിക്കുന്നതും ഈ വന്ന ഭീഷണി കത്തിൽ ഒരു കാര്യം വ്യക്തമാണ് , ടി പി ചന്ദ്രശേഖരനെ കൊന്ന അതെ ചോരയുടെ മണമുള്ള കൈകൾ തന്നെയാണ് ഈ കത്തിനും പുറകിൽ എന്നുള്ളത്, കേരളത്തെ നടക്ക്കിയ ഒരു രാഷ്ട്രീയ കൊലപാതകത്തിൽ പിന്നിൽ നിന്ന് ക്ളിച്വർ തന്നെയാണ് വീണ്ടും ബിഷനായി മുഴക്കി എത്തിയിരിക്കുന്നത് . അവരുടെ ഓരോ വരികളിലും കാണാം പറയേണ്ടവർ പറഞ്ഞാൽ ഒന്നും നോക്കാതെ അവര്ക് എതിരെ നിൽക്കുന്നവനെ വെട്ടി വീഴ്ത്തുമെന്നുളത്, അത് തന്നെയാണാലോ ടി പി ചന്ദ്രശേഖരൻ വധക്കേസിലും നമ്മൾ കണ്ടത്,

ഇതിന്റെയൊക്കെ പിന്നിലുള്ള തലകൾ ആരെന്നു പകൽ പോലെ വ്യകത്മായിട്ടും അവരെ ഒന്നും തിരിച്ചു തൊടാൻ പോലും ഇവിടെ സാധിക്കില്ല, പിണറായി സർക്കാർ രണ്ടാം തവണയും അധികാരത്തിൽ ഏറിയപ്പോൾ ചരിത്രപരമായ വിജയം എന്ന കൊട്ടിഘോഷിച്ചവർ ഇനി കാണാൻ കിടക്കുനതെ ഉള്ളു , ഇനി ഇവിടെ അക്രമ രാഷ്ട്രീയത്തിന്റെയും പിടിച്ചു പാർട്ടിയുടെയും അധികാര ഭരണത്തിന്റെയും കാലമാണ് വരൻ പോകുന്നതെന്ന്, സർക്കാർ അധികാരത്തിൽ ഏറിയിട്ട് ഇതിപ്പോൾ ആദ്യത്തെ സംഭവമൊന്നുമല്ല മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രിയും കോട്ടയം എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെയും ഭീഷണി കത്ത് മുഖേന വെല്ലു വിളിച്ചിരുന്നു, പത്ത് ദിവസത്തിനകം നാടു വിട്ടു ഇല്ലെങ്കിൽ കുടുംബത്തോടെ വകവരുത്തും എന്നായിരുന്നു കത്തിൽ ഉണ്ടായിരുന്നത്, ആൻ ഈ കത്ത് ലഭിച്ചത് ജയിലിൽ നിന്നാണെന്ന് അടക്കമുള്ള ആരോപങ്ങളും പ്രതി[അകലശം ഉന്നയിച്ചിരുന്നു,

കുറച്ച ദിവസങ്ങൾക്ക് ശേഷം പി പി ചിത്തരഞ്ജന്‍ എംഎല്‍എയ്ക്ക് സമാനമായ രീതിയിൽ ഭീഷണി , അതും വെട്ടി കൊലപ്പെടുത്തുമെന്നുള്ള ഭീഷണി എംഎല്‍എയുടെ വലത് കാലും, ഇടത് കയ്യും വെട്ടി ആലപ്പുഴ മുന്‍സിപ്പാലിറ്റിക്ക് മുന്നില്‍ വൈക്കുമെന്നും കുടുംബാംഗങ്ങള്‍ക്ക് വിഷം നല്‍കി കൊല്ലുമെന്നും ഒന്‍പത് ദിവസത്തിനകം ഇന്ത്യ വിടണമെന്നും കാത്തുനിൽ പറഞ്ഞിരുന്നു, അടുത്തിടെ ദേവസ്വം-പട്ടികജാതി പട്ടിക വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനെ ഫോണിൽ വിളിച്ച് കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു, അത് അന്വേഷണത്തിൽ ഐ എൻ എൽ നേതാവ് അറസ്റ്റിലാവുകയും ചെയ്തിരുന്നു.
കേരളത്തിൽ അക്രമ രാഷ്ട്രീയം അതികം നാളുകളായിട്ടൊന്നും വലിയ ചർച്ച വിഷയമായിരിന്നിലെങ്കിലും , ഇന്നിപ്പോൾ വീണ്ടും , കേരളം അതെ അവസ്ഥയിലേക്ക് കടന്നു പോയ്കൊണ്ടിരിക്കുന്നതിനെട് സൂചനയാണ് ഇതെല്ലാം നമ്മളോട് പറയുന്നത്.

സമാധാന ചര്‍ച്ചകള്‍ ചെറിയ കാലയളവിലേക്കെങ്കിലും ആക്രമ സംഭവങ്ങള്‍ കുറക്കാൻ കാരണമായിരുനെകിലും ഇന്ന വീണ്ടും പഴയ രാഷ്ട്രീയ വൈരാഗ്യ കൊലപാതകങ്ങളിലേക്ക് കാലം മാറിയിരിക്കുകയാണ്. മനുഷ്യരുടെ പുറത്തുള്ള അനീതിയും ആക്രമണങ്ങളും കൊലപാതകങ്ങളും ഇന്ത്യയിലെമ്പാടും നടക്കുണ്ട് , പക്ഷെ പുറത്തു ജാതിയുടെയും മതത്തിൻേറയും അടിസ്ഥാനത്തിലാണ് , അന്ഗനെയാണ് ആളുകളെ കൊലപ്പെടുന്നതും എന്നാൽ കേരളത്തിൽ അനഗ്നെ ഒരു സാഹചര്യം ഇല്ല.

കേരളത്തില്‍ വരുമ്പോള്‍ അത് രാഷ്ട്രീയ കൊലപാകകങ്ങളായി മാറുന്നു , അതിനെ തടയാൻ പോലീസിനും നിയമത്തിനും സാധിക്കുന്നില്ല, കാരണം ഇന്ന രാഷ്ട്രീയ അധികാരികളാ അതിനു മുകളിലേക്ക് വളർന്നിരിക്കുകയാണ്, എന്ത് തെറ്റ് ചെയ്താലും ഒരാളെ കൊന്നാലും വെട്ടിയാലും ഭരിക്കുന്ന പാർട്ടിയുടെ ആളാണോ , പിടിപാടുണ്ടോ അവനു സുഗമായി എവിട ഈജീവിക്കാൻ, ഇങ്ങനെ പോയാൽ രാഷ്ട്രീയ കൊലപാതകങ്ങളുടെയും , പിടിച്ചു പറിക്കാരുടെയും കള്ളക്കടത്തുകാരയുടെയും തെരുവുകളിലേക്ക് കേരളം എത്താൻ അതികം നാളില്ല.

Video Link

https://youtu.be/aBeXlh2XtPU

Leave a Reply

Your email address will not be published. Required fields are marked *