0 Comments

ഭൂമുഖത്തെ ഏറ്റവും വലിയജീവിയാണ് കടലിൽ ജീവിക്കുന്ന സസ്തനിയായ നീലത്തിമിംഗിലം എന്ന എല്ലാവർക്കും അറിയാം. തിമിംഗലവേട്ട ആരംഭിക്കുന്നതിനു മുമ്പ്, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ ഏതാണ്ട് എല്ലാ മഹാസമുദ്രങ്ങളിലും നീലത്തിമിംഗിലങ്ങൾ ധാരാളമായുണ്ടായിരുന്നു. എന്നാൽ പിന്നീട തിമിഗലാം വേട്ടയാടൽ ആരംഭിച്ചതോടെ ഇവയുടെ എണ്ണവും വളരെയേറെ കുറഞ്ഞു.

എന്നാൽ ഇപ്പോൾ കേരള തീരത്ത് ആദ്യമായി നീല തിമിംഗലത്തിന്റെ സാനിധ്യം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ, വിഴിഞ്ഞം ഭാഗത്തെ ആഴക്കടലില്‍ സ്ഥാപിച്ച ഹൈഡ്രോ ഫോണിലാണ് നീല തിമിംഗലത്തിന്റെ ശബ്ദം ആദ്യമായി രേഖപ്പെടുത്തിയത്. ഇതോടു കൂടി ഇവയുടെ പഠനത്തിനായി കൂടുതൽ ഗവേഷണ- നിരീക്ഷണങ്ങൾക്കും വഴി തെളിഞ്ഞിരിക്കുകയാണ്, മറ്റ് തിമിംഗിലങ്ങളെ അപേക്ഷിച്ച് നീണ്ടതും കൂർത്തതുമായ ശരീരപ്രകൃതിയാണ് നീലത്തിമിംഗിലങ്ങൾക്കുള്ളത്. മറ്റു തിമിംഗിലങ്ങളുമായി താരാതമ്യപ്പെടുത്തി നോക്കിയാൽ ഇവയുടെ ശരീരം വലിച്ചു നീട്ടിയതു പോലെ തോന്നും.

നീലത്തിമിംഗിലങ്ങൾ സാധാരണയായി ഒറ്റക്കോ മറ്റൊരു തിമിംഗിലവുമായോ ആണ് കഴിയുന്നത്. എന്നാൽ ഈ സഹയാത്രികർ വളരെക്കാലം ഒരുമിച്ചുണ്ടാവുമെന്നോ മറ്റേതെങ്കിലും തരത്തിലുള്ള ബന്ധങ്ങൾ വച്ചുപുലർത്തുമെന്നോ അറിവില്ല. ഭക്ഷണം നന്നായി ലഭിക്കുന്ന സാഹചര്യത്തിൽ ചെറിയ സ്ഥലത്തുതന്നെ 50 നീലത്തിമിംഗിലങ്ങളുടെ കൂട്ടത്തെ വരെ കാണാൻ സാധിക്കും.

മൂന്ന് ഉപവിഭാഗങ്ങളാണ് നീലത്തിമിംഗിലങ്ങളിൽ ഉള്ളത്. വടക്കൻ അത്‌ലാന്റിക് സമുദ്രത്തിലും വടക്കൻ ശാന്തസമുദ്രത്തിലും കാണുന്ന ബി.എം. മസ്‌കുലസ്, ദക്ഷിണസമുദ്രത്തിൽ കാണുന്ന ബി.എം. ഇന്റർമീഡിയ, ഇന്ത്യൻ മഹാസമുദ്രത്തിൽ കാണപ്പെടുന്ന കുള്ളൻ നീലത്തിമിംഗിലം എന്നിവയാണ് അവ. നീലത്തിമിംഗിലങ്ങൾ 80 കൊല്ലമെങ്കിലും ജീവിച്ചിരിക്കാറുണ്ടെന്ന് ശാസ്ത്രജ്ഞർ കണക്കു കൂട്ടുന്നത്. എന്തയാലും വിഴിഞ്ഞത്തിനടുത്ത് ഗവേഷകർ തിമിംഗലത്തിന്റെ ശബ്ദം റെക്കോഡ് ചെയ്തതോടെ കേരളത്തിന്റെ തീരക്കടലിലും നീലത്തിമിംഗിലങ്ങളുണ്ടെന്ന് സ്ഥിരീകരിച്ചു.

188 ഡെസിബൽസ് ശബ്ദമാണ് നീലത്തിമിംഗിലങ്ങൾ പുറപ്പെടുവിക്കുന്നത്. 1600 കിലോമീറ്റർ അകലെ നിന്നുപോലും ഇവയ്ക്ക് പരസ്പരം ആശയവിനിമയം നടത്താൻ കഴിയും. ഇന്ത്യൻ തീരക്കടലിനടുത്ത് തിമിംഗിലങ്ങളുണ്ടോ എന്നറിയാൻ അഹമ്മദാബാദിലെ ദിപാനി സുപാരിയയെന്ന ശാസ്ത്രജ്ഞയുടെ നേതൃത്വത്തിലാണ് പഠനം നടക്കുന്നത്. പഠനത്തിന്റെ ഭാഗമായി, വിഴിഞ്ഞത്തിനും പൂവാറിനുമിടയിൽ തീരത്തുനിന്ന് അമ്പതു മീറ്റർ മാറി കടലിൽ, മാർച്ചിൽ ആണ് ഹൈഡ്രോ ഫോൺ സ്ഥാപിച്ചത്, ജൂണിൽ ഉപകരണം തിരികെ എടുത്തു വിശകലനം ചെയ്തു, കേരള തീരത്ത് ബ്രൈഡ് തിമിംഗലം, കില്ലർ തിമിംഗലം എന്നിവയുടെ സാന്നിധ്യം നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്, എന്നാൽ നീല തി,മിംഗലത്തിന്റെ ശബ്ധം ആദ്യമായാണ് ലഭിക്കുന്നത് കേരളത്തിന്റെ തീരക്കടൽ വഴി ദേശാടനം നടത്തിയ ഒന്നോ രണ്ടോ തിമിംഗിലങ്ങളുടെ ശബ്ദമാണ് ഗവേഷകർ റെക്കോഡ് ചെയ്തത്,
പൊതുവെ തിമിംഗലങ്ങൾ ശബ്ദം പുറപ്പെടുവിപ്പിക്കുന്നതിന് കുറിച്ച പഠനം നടത്തിയിട്ടുണ്ടെകിലും കാരണമാ ഇന്നും അജ്ഞാതമാണ്.

അംഗങ്ങൾ തമ്മിലുള്ള അകലം പരിപാലിക്കുക. വംശീയമോ അംഗങ്ങൾ തമ്മിലുള്ളതോ ആയ തിരിച്ചറിയലിനായി തങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ തമ്മിൽ പകരാൻ (ഉദാ: ഭക്ഷണം, അറിയിപ്പ്) സാമൂഹിക ബന്ധങ്ങളുടെ പരിപാലനത്തിനായി (ഉദാ: ആണും പെണ്ണും തമ്മിലുള്ള പരസ്പര ബന്ധത്തിന്)
സ്ഥലത്തിന്റെ പ്രത്യേകതകൾ അറിയാൻ ശത്രുക്കളെ തിരിച്ചറിയാൻ
തുടങ്ങിയ കാര്യങ്ങൾക്കാണ് ശബ്ദം പുറപ്പെടുവിക്കുന്നതെന്ന് 1995 ൽ ശാസ്ത്രജ്ഞനായ റിച്ചാർ‌സൺ എറ്റ് എല് പ്രതിപാദിച്ചിട്ടുള്ളത്. എന്തായാലും കേരളം തീരത്തു നിന്നും റെക്കോർഡ് ചെയ്ത ശബ്ദത്തെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തി വരികയാണ്, ഇതിൽനിന്ന് വിഴിഞ്ഞത്തിനടുത്തുകൂടി ഒന്നിലേറെ നീലത്തിമിംഗിലങ്ങൾ പോയിട്ടുണ്ടെന്നാണ് ഗവേഷകർ കരുതുന്നത്.

Video Link

https://youtu.be/40ZxoEiyfmU

Leave a Reply

Your email address will not be published. Required fields are marked *