0 Comments

വന്നു വന്നു ജനങ്ങൾ നെഞ്ചിലേറ്റി ആരാധിക്കുന്ന സൂപ്പർ സ്റ്റാർസ് നു ഒന്നും ഇപ്പോൾ നികുതൈ അടക്കാൻ പണമില്ലാതെ ആയെന്നാണ് തോന്നുന്നത്, എന്തൊരു കഷ്ട്ടമാണെന്നു നോക്കിയേ? കോടതി വരെ ഇളയ ദളപതി വിജയോട് ചോദിച്ചത് പോലെ എന്തുവാടെ വന്നു വന്നു ജീവിതത്തിലും സൂപ്പർ ഹീറോ ആയി തുടങ്ങിയോ എന്ന ചോദിച്ചിരുന്നു , ഇംഗ്ലണ്ടില്‍ നിന്നും ഇറക്കുമതി ചെയ്ത റോള്‍സ് റോയ്സ് കാറിന് പ്രവേശന നികുതി ചുമത്തിയതിനെ ചോദ്യം ചെയ്തായിരുന്നു ഇളയദളപതി വിജയ് കുറച്ചു നാളുക;ൾക്ക് മുൻപ് രംഗത്തെത്തിയത്, എന്നാല്‍ വിജയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു,

സിനിമയിലെ സൂപ്പര്‍ ഹീറോ വെറും റീല്‍ ഹീറോ ആയി മാറരുതെന്നും നികുതി കൃത്യമായി അടച്ച് ആരാധകര്‍ക്ക് മാതൃകയാകണം എന്നുമായിരുന്നു ജസ്റ്റിസ് എസ്.എം സുബ്രഹ്മണ്യം ഉത്തരവിൽ അന്ന് പറഞ്ഞത്. ഇപ്പോൾ മറ്റൊരു സൂപ്പർ സ്റ്റാറിനോടും ഇതേ ചോദ്യം ചോദിക്കേണ്ടി വന്നിരിക്കുകയാണ് കോടതിക്ക്, ഇവിടെ പാവപെട്ട ജനങ്ങളിൽ നിന്ന് വരെ നികുതി ചോദിച്ചു വാങ്ങി അടപ്പിക്കുന്നു, അപ്പോൾ പിന്നെ ഈ ഹീറോസിന് എന്നതിൻെറ കേടാ….. നിങ്ങളൊക്കെ മാതൃക ആകേണ്ടവരല്ലേ നികുതി അടച്ചു കാണിച്ചു കൊടുക്കണ്ടേ താരങ്ങൾ തന്നെ ഇമ്മാതിരി ഒഴപ്പത്തരം കാണിച്ചു കൂട്ടിയാൽ എന്താ ചെയ്യും?

സംഭവത്തെ മറ്റൊന്നുമല്ല കാറുകളിൽ വമ്പനായ റോൾസ് റോയ്സ് ഗോസ്റ്റ് കാർ ഇംഗ്ലണ്ടില്‍ നിന്നും ഇറക്കുമതി ചെയ്യുന്നതിന് നികുതിയില്‍ ഇളവ് ആവശ്യപ്പെട്ടുകൊണ്ട് 2015ല്‍ സൂപ്പർ സ്റ്റാർ ഹർജി കൊടുത്തിരുന്നു, ഏകദേശം 7 കോടിയോളം രൂപ കൊടുത്തു ഇ കാർ വാങ്ങിക്കുന്നതിൽ ഒരു കുഴപ്പമില്ല, പക്ഷെ സർക്കാർ അതിനു നികുതി ചുമത്തിയാലോ, അത് ഞങ്ങള്ക് സഹിക്കില്ല , അത് പിന്നെ സർക്കാരിന്റെ ഖജനാവിലേക്ക് ആണല്ലോ പോകുന്നത്,
അങ്ങനെ 2018 സെപ്റ്റംബറില്‍ ഹരജിയുമായി ബന്ധപ്പെട്ട നടപടികളെല്ലാം സുപ്രീം കോടതിയില്‍ വെച്ച് പൂര്‍ത്തിയാക്കിയ ശേഷവും ധനുഷ്
നികുതി അടച്ചില്ല. തുടര്ന്ന കോടതി വീണ്ടും ആ കേസ് പരിഗണിച്ചപ്പോഴാണ് കോടതി സൂപ്പർ സ്റ്റാറിനെ നല്ല രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്,

ഹർജി വീണ്ടും കോടതി പരിഗണച്ചപ്പോൾ നികുതി പൂർണമായും അടയ്ക്കാൻ ഞങ്ങൾ തയാറാണെന്നും നികുതിയുടെ 50 ശതമാനം ധനുഷ് അടച്ചുകഴിഞ്ഞെന്നും ബാക്കി തുക അടക്കാന്‍ തയ്യാറാണെന്നും ധനുഷിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു, എന്നാൽ കോടതി എന്ന സുമ്മാവ എന്ന പറയുന്നത് പോലെ അത് കേൾക്കാൻ കൂടി തയാറായില്ല മാത്രമല്ല, ഹരജി പിൻവലിക്കാനും കോടതി തയാറായില്ല,

അല്ലാതെ പിന്നെ ഇതിനെയൊക്കെ എന്താ പറയാ , ഇവിടുത്തെ പാവപെട്ട ജനങ്ങൾ ടക്കുന്ന നികുതി പണം കൊണ്ട് നിർമിക്കുന്ന റീഓടുകളിൽ കൂടി അല്ലെ നാളെ സർ ഈ കാറും ഓടിച്ചു പോകുന്നത് അപ്പോൾ പിന്നെ എനിക്ക് നികുതി ഡക്കാൻ പാട്ടിലാണ് പറഞ്ഞാൽ അതൊക്കെ ഇവിടുത്തെ ന്യായം ആണ്, ഇവിടെ എല്ലാവർക്കും ഒരു നിയമ്മ ആൻ അല്ലാതെ , അല്ലാതെ കാണുന്നതൊക്ക് അങ്ങ് സിനിമയിൽ ആണ്, ഇവിടെ പാല്‍ക്കാരനും ദിവസക്കൂലിക്കാരനും വരെ വാങ്ങിക്കുന്ന ഓരോ ലിറ്റര്‍ പെട്രോളിനും നികുതി കൊടുക്കുന്നുണ്ട്,
അവരാരും നികുതിയില്‍ ഇളവ് വേണമെന്ന് പറഞ്ഞ് ഹൈക്കോടതിയില്‍ എങ്ങനെ ഹർജിയുമായി പോകുന്നില്ല,

എന്തായാലും ഞാന്‍ അങ്ങനെയൊരു ഹരജി എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. അയ്യോ ഇ പറഞ്ഞത് ഞാൻ അല്ലാട്ടോ , ജസ്റ്റിസ് ആണ്,
മാത്രമല്ല ഇങ്ങനത്തെ അൻവശ്യമായിട്ടുള്ള കുറെ ഹർജികൾ കെട്ടി കിടക്കുന്നത് കൊണ്ടാണ്  ശരിക്കും പ്രാധാന്യം നല്‍കേണ്ട പല ഹരജികളും പരിഗണിക്കാന്‍ കോടതിക്ക് സമയം കിട്ടാത്തത്, എന്നും കൂടെ കോടതി കൂട്ടി ചേർത്തു, ഇതിപ്പോൾ നാണക്കേടെന്നു പറഞ്ഞാൽ നാണക്കേടായി, മാത്രമല്ല നൽകിയ ഹർജിയിൽ ധനുഷിന്റെ ജോലി സൂചിപ്പിക്കാത്തതും കോടതിയെ ചെറുതായി ഒന്ന് ചൊടിപ്പിച്ചു, കാര്യം സിനിമ നടനൊക്കെ ആണ് ,

എന്ന് കരുതി കോടതി ആ പരിഗനയൊക്കെ തരണമെന്ന് പറഞ്ഞാൽ നടന്നെന്നു വരില്ല, അതുകൊണ്ട് ഇനി കോടതിയിൽ വരുമ്പോൾ അതിനുള്ള ഉത്തരം കൂടെ പറയണമെന്ന് ഓര്മിപ്പിച്ചിട്ടുണ്ട് കോടതി, എന്തായാലും സൂപ്പർ സ്റ്റാർ ആയാലും ആരായാലും , ഈ രാജ്യത്ത് ജീവിക്കുമ്പോൾ അതിന്റെതായ നിയമ സംവിധാങ്ങൾ ഉണ്ട്, അത് അനുസരിച്ചില്ലെങ്കിൽ കോടതി എങ്ങനെ കീറി ചുമരിലൊട്ടിക്കുമെന്നും ഒന്ന് ഓർത്താൽ നല്ലത്.

Video Link

https://youtu.be/WY83RgQfk8o

Leave a Reply

Your email address will not be published. Required fields are marked *