0 Comments

കോവിഡ് മഹാമാരിയും ലോക്ക്ഡൗൺ നിയന്ത്രണങ്ങളും സമ്മാനിച്ച ദുരിത കാലത്താണ് ഇത്തവണ വീണ്ടും ഓണം എത്തുന്നത്.  വലിയൊരു വിഭാഗം ജനങ്ങളും വരുമാനമില്ലാതെ കഷ്ട്ടപെടുമ്പോൾ പുത്തൻ തുണിത്തരങ്ങളും സദ്യവട്ടങ്ങളും ഒക്കെ പലർക്കും ഇത്തവണ ഓർമ മാത്രമാകും, അങ്ങനെ ഇരിക്കേ കേരളത്തിലെ 5.2 ലക്ഷം വരുന്ന സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഓണം ആഘോഷിക്കുവാനായി.

ഓണം ബോണസ് പ്രഖ്യാപിച്ചിരിക്കുകയാണ് ധനമന്ത്രി. 311 കോടിയാണ് ബോണസ് നൽകാൻ സംസ്ഥാന സർക്കാരിന് ചെലവാകുക. ലക്ഷകണക്കിന് പാവങ്ങൾ ഇവിടെ ഓരോ ദിവസവും ജീവിതം തള്ളി നീങ്ങാൻ കഷ്ട്ടപെടുമ്പോൾ, ആണ് ധനമന്ത്രിയുടെ ഈ ഒരു പ്രഖ്യാപനം, കോവിഡ് നിയന്ത്രണങ്ങൾ മൂലം ജോലിയും വരുമാനവും നഷ്ട്ടപെട്ടവർക്കായി സർക്കാർ പ്രഖ്യാപിച്ച സഹായങ്ങൾ ജനങ്ങളുടെ ദുരിതത്തിൽ കാര്യമായ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ട ഇല്ല എന്ന് നേരത്തെ തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു,

നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കാൻ സംസ്ഥാന സർക്കാർ 4850 കോടി രൂപ അനുവദിച്ചത്. അതിന്റെ കൂടെയാണ് എപ്പോൾ ഓണം ആഘോഷിക്കാൻ ഇപ്പോൾ ഉത്സവ ബത്തയും . 5.2 ലക്ഷം ജീവനക്കാരിൽ ഒരു ലക്ഷത്തോളം പേർക്ക് ഓണം ബോണസായി 4000 രൂപ വീതം ലഭിക്കും. ബാക്കിയുള്ളവർക്ക് ഉത്സവ ബത്ത എന്ന പേരിൽ 2750 രൂപ വീതവും. ഇതിന് പുറമെ 5.3 ലക്ഷം വരുന്ന പെൻഷൻകാർക്ക് ആയിരം രൂപ വീതം നൽകും. ഇതു കൂടാതെ എല്ലാ ജീവനക്കാർക്കും ഓണം അഡ്വാൻസായി 15,000 രൂപ ലഭിക്കും. ഇത് പിന്നീട് അഞ്ച് മാസ തവണകളായി തിരിച്ചു പിടിക്കും.

ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ തുടർന്നുള്ള സാമ്പത്തിക പ്രയാസങ്ങളെ തുടർന്ന് കഴിഞ്ഞ 50 ദിവസത്തിനിടെ 28 പേരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ജീവനൊടുക്കിയത്. ഇതൊന്നും സർക്കാർ കാണുന്നില്ലേ എന്തോ
സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കും കച്ചവടക്കാർക്കും സർക്കാർ സഹായം പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുമ്പോഴാണ് സർക്കാർ ജീവനക്കാർക്ക് ഓണം ബോണസ് പ്രഖ്യാപിച്ചത്. എന്തയാലും ഏത് വല്ലാതെ ഒരു പ്രഖ്യാപനം ആണ് പോയി. ലോക്ക്ഡൗൺ കാലത്ത് ഒരു ദിവസം പോലും തൊഴിൽ നഷ്ടമാകാത്ത വിഭാഗമാണ് സർക്കാർ ജീവനക്കാർ എന്നുള്ളത് പ്രീതേകം ഓർക്കണം, അവർക്കാണ് നിങ്ങൾ ഇങ്ങനെ വാരി കോരി കൊടുക്കുന്നത്
ഇതേ സർക്കാർ ജീവനക്കാരോട് പണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് പറഞ്ഞു കൊണ്ട് മന്ത്രി ഒരു സാമ്യത കിടന്നു അഭ്യര്ഥിക്കുന്നത് കാണാമായിരുന്നു, അപ്പോൾ ആ സമയത്ത് ഇതേ സർക്കാർ ജീവനക്കാർ തന്നെ ഞങ്ങൾക്ക് സഭവന ഒന്നും നല്കാൻ കഴിയില്ലെന്നു പറഞ്ഞു കൊണ്ട് രംഗത്തെത്തിയിരുന്നു,

എന്തിനേറെ പറയുന്നു സംസ്ഥാനത്ത് ഏറ്റവും അധികം ശമ്പളം വാങ്ങുന്ന എയ്ഡഡ് കോളജ് അധ്യാപകരിൽ 17 ശതമാനം മാത്രമാണ് സംഭാവന നൽകാൻ തയാറായത്.
എന്നിട്ടും സർക്കാർ പാവപെട്ട ജനങ്ങളെ നോക്കാതെ ഇങ്ങനെ തന്നെ ചെയണം, എന്തയാലും ഇപ്പോൾ കൊടുക്കുന്ന ഈ പൈസ സർക്കാർ ഖജനാവിലേക്ക് മുതലാക്കൻ സാധാരണ ജനനഗൽട്ട് നെഞ്ചത്തോട്ട് തന്നെ വരും, അതുകൊണ്ട് പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക ഫൈൻ ഡബിൾ ആയി അടക്കേണ്ടി വരും അതോണ്ട് സാധരന്ന്കാര് ഓണം കഴിഞ്ഞിട്ട് ഓണം ആഘോഷിച്ചത് മതി….ആആ ഓണം പിറന്നാളും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ.

https://youtu.be/SoQf3IsYD7I

Leave a Reply

Your email address will not be published. Required fields are marked *