0 Comments

പെണ്ണായാൽ പൊന്നു വേണം പൊന്നിൻ കുടം ആയി വേണം,,,, ഈ വരികൾ എല്ലാം കേൾക്കാത്ത മലയാളികൾ കുറവാണ്, ഇത് മാത്രമല്ല ഒരു വിധം എല്ലാം സ്വർണാഭരണ പരസ്യങ്ങളിലും പൊന്നിൽ കുളിച്ചു തിളങ്ങി നിൽക്കുന്ന പെണ്ണായിരിക്കും കൂടുതലും, അങ്ങനെ ആണെകിൽ നമ്മുടെ നാട്ടിൽ തന്നെ സ്ത്രീധന പീഡന മരണങ്ങളും പോരാട്ടങ്ങളും ഇങ്ങനെ കത്തി നിൽക്കുന്ന ഈ സമയത്, ഇത്തരത്തിലുള്ള പരസ്യങ്ങൾ എന്ത് മെസ്സേജ് ആണ് സമൂഹത്തിനു നല്കുന്നത്, ? അപ്പോൾ പിന്നെ ഈ പൊന്നിൽ കുളിച്ചു നിൽക്കുന്ന പരസ്യങ്ങളുടെയല്ലമ് ആവശ്യം നമ്മുക്കുണ്ടോ ? സംഭവം ഇത് ചോദിച്ചത് മറ്റാരുമല്ല കേരളം ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനാണ്.

ഗവർണറുടെ നിർദേശത്തെ തുടർന്ന് കൊച്ചി കുഫോസിൽ നടന്ന ബിരുദധാനച്ചടങ്ങിൽ വച്ചാണ് ഗവർണറുടെ ഈ ഒരു അഭ്യർത്ഥന.
സ്വർണാഭരണങ്ങൾ അണിഞ്ഞ് നിൽക്കുന്ന നവവധുവിന്റെ ചിത്രം ജ്വല്ലറികളുടെ പരസ്യങ്ങളിൽ വ്യാപകമാണ്. ഇത് ഒഴിവാക്കിക്കൂടേയെന്ന് ഗവർണർ ചോദിക്കുന്നു. പകരം കുട്ടികളുടെയും വീട്ടമ്മമാരുടെയും ചിത്രങ്ങൾ ഉൾപ്പെടുത്താം. വധു ആയാൽ സ്വർണംകൂടിയേ തീരുവെന്ന തെറ്റായ ചിന്ത വളർത്താൻ ഇത്തരം ചിത്രങ്ങൾ ഇടവരുത്തുമെന്നും ഗവർണർ പറഞ്ഞു,
ഇതിനു മുൻപും സ്ത്രീധന സമ്പ്രദായത്തിനെതിരെ രംഗത്തെത്തി ഗവരണ കൈയടി നേടിയിരുന്നു.

മാത്രമല്ല ഒപ്പം കുഫോസിൽ നടന്ന ബിരുദധാനച്ചടങ്ങിൽ വിദ്യാര്ഥികളാ ചരിത്രപരമായ ഒരു പ്റക്പയണം കൂടെ വിദ്യാര്ഥികളാ നടത്തി, തങ്ങൾ സ്ത്രീധന വിവാഹത്തിന് മുതിരില്ലെന്നും സ്ത്രീധനം കൊടുക്കയോ വാങ്ങുകയോ ഇല്ലെന്ന സത്യവാങ്മൂലം സമർപ്പിച്ച ശേഷമാണ് വിദ്യാർത്ഥികൾ ഗവർണറിൽ നിന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത് . വിവിധ വിഷയങ്ങളില്‍ ബിരുദ, ബിരുദാനന്തര യോഗ്യത നേടിയ 386 വിദ്യാര്‍ഥികള്‍ക്കാണ് ഈ പ്രഖ്യാപനം നടത്തികൊണ്ട് ഗവര്ണറായുടെ കൈയിൽ നിന്നും സർട്ടിഫിക്കറ്റുകൾ ഏറ്റു വാങ്ങിയത്,

കൊല്ലത്തെ വിസ്മയക്കേസിനെ തുടർന്നാണ് വിദ്യാർത്ഥികളിൽ നിന്ന് സ്ത്രീധനവിരുദ്ധ സത്യവാങ്മൂലം വാങ്ങമെന്ന നിർദേശം ആരിഫ് മുഹമ്മദ് ഖാൻ മുന്നോട്ടു വെച്ചത്. കൊല്ലത്തെ വിസ്മയയുടെ വീടും അന്ന് ഗവർണർ സന്ദർശിച്ചിരുന്നു. തുടർന്നിങ്ങോട്ട് സ്ത്രീധനം എന്ന സമ്പ്രദായത്തിനെതിരെ ശക്തമായ ഇടപെടലുകളാണ് ഗവർണർ നടത്തിയത് . ഇതിൽ ഏറ്റവും ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയുന്നത് വിദ്യാർത്ഥി സമൂഹത്തിനാണ് എന്ന് അദ്ദേഹം തുടക്കം മുതൽ ഓർമ്മിപ്പിക്കുന്നുണ്ട് . അത് കൊണ്ട് തന്നെ കോളേജുമായി ബന്ധപ്പെട്ട ചടങ്ങുകളിലും വൈസ് ചാൻസലാർമാരുടെ യോഗങ്ങളിലും എന്ത് ചെയ്യാൻ കഴിയുമെന്ന് ആവർത്തിച്ചു ചോദിച്ചു കൊണ്ടിരുന്നു. പിന്നെയാണ് കുട്ടികളോട് സത്യവാങ് മൂലം നൽകുന്ന കാര്യം പങ്കുവെച്ചത്. ഇതിന് ശേഷമുള്ള ആദ്യ പൊതു ചടങ്ങിലാണ് വിദ്യാർത്ഥികൾ സ്ത്രീധനത്തിനു എതിരായി സത്യവാങ് മൂലം നൽകുന്നത് .

എന്തായാലും ഗവെർണോരുടെ ഈ നിർദേശം നാളത്തെ തലമുറയിലെ ഒരു വിഭാഗം കുട്ടികളെങ്കിലും പ്രാവർത്തികമാക്കാൻ തയാറായി വന്നതിലൂടെ സ്ത്രീധന സമ്പ്രദായത്തെ നമ്മുക് ഒരു പരിധി വരെ സമൂഹത്തിൽ നിന്നും തുടച്ചു മാറ്റാൻ സാധിക്കും.

Video Link

https://youtu.be/k0gqii3G0PQ

Leave a Reply

Your email address will not be published. Required fields are marked *