0 Comments

രാജ്യം വെ൪ണ്ടുമൊരു സ്വാതത്ര്യ ദിനം കൂടി ആഘോഷിക്കുമ്പോൾ, അതിന് ഒട്ടും നിറപ്പകിട്ടില്ല ഇന്ന്. കഴിഞ്ഞതിന്റെ രണ്ടു വർഷവും പ്രളയമായിരുന്നു സ്വാതത്ര്യ ദിനം കൊണ്ട് പോയതെങ്കിൽ കഴിഞ്ഞ തവണയും ഇത്തവനെയും കോവിഡാണ് വില്ലൻ, പ്രളയം പ്രതീക്ഷിച്ചവര്‍ക്ക് മുന്നില്‍ കോവിഡും വന്നതോടെ രാജ്യം മഹാമരികളില്‍ നിന്നുമുള്ള സ്വാതന്ത്ര്യ പോരാട്ടത്തിലാണ് നമ്മൾ ഇന്ത്യന്‍ ജനതയും പ്രത്യേകിച്ച് കേരള ജനതയും.

ദേശസ്നേഹത്താല്‍ രാജ്യം മുഴുവന്‍ മുങ്ങുന്ന ഒരു ദിവസങ്ങളില്‍ ഒന്നാണ് ഓഗസ്റ്റ് 15. കോളനി ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിനായി നിസ്വാര്‍ത്ഥമായി പോരാടുകയും നമ്മുടെ രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിക്കുകയും ചെയ്ത നമ്മുടെ ധീരരായ സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ചും ഈ ദിവസം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

ഈ വര്‍ഷം 75 സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍, ഈ വര്‍ഷങ്ങളിലെല്ലാം നമ്മുടെ രാജ്യം വലിയ പുരോഗതി കൈവരിച്ചുവെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയും. സൈനികം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, കായികം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിങ്ങനെയുള്ള എല്ലാ മേഖലകളിലും ഇന്ത്യ തന്റേതായ മുദ്ര പതിപ്പിച്ചിട്ടുണ്ട് എന്ന് പറയുമ്പോഴും മറുവശത്ത് ആക്രമവായം വർഗീയതയും പീഡനങ്ങളൂം കൊലപാതകവും നമ്മുടെ സമാധാനം തകർക്കുകയാണ്,
നമ്മുടെ ദേശാഭിമാനികളായ നേതാക്കന്മാർ ജീവത്യാഗം ചെയ്ത നമ്മക്ക് വാങ്ങി തന്ന മണ്ണിൽ , എന്ന് രാജ്യ സ്നേഹികൾ എന്ന പേരിൽ ഇതേ മണ്ണിൽ അവർ കാണിച്ചു കൂട്ടുന്ന ആക്രമവും അനീതിയെ കുറിച്ചും നമ്മൾ ചിന്തിക്കണം,

ഇന്ത്യന്‍ നേതാക്കളും വിപ്ലവകാരികളായ ഭഗത് സിംഗ്, ലാല ലജ്പത് റായ്, സുഭാഷ് ചന്ദ്രബോസ്, വിജയലക്ഷ്മി പണ്ഡിറ്റ്, ചന്ദ്രശേഖര്‍ ആസാദ്, സുഖ്‌ദേവ്, ഗോപാല്‍ കൃഷ്ണ ഗോഖലെ, സരോജിനി നായിഡു, ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ വല്ലഭായ് എന്നിവര്‍ നടത്തിയ പോരാട്ടം വ്യത്യസ്ത കാലഘട്ടങ്ങളില്‍ വിദേശ ഭരണത്തില്‍ നിന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചു. എന്നാൽ ഇന്ന് നമ്മുടെ സാധാരണ പൗരന്മാർക്ക് സവന്തം രാജ്യത്തു ജീവിക്കുവാൻ വേണ്ഡി ഭരിക്കുന്ന അധികാരികളൊട് സമരം ചെയ്യണ്ട ഗതികേടിൽ വന്നു നിൽക്കുകയാണ്.
പണ്ട് ഒറ്റകെട്ടായി നിന്ന് ഇന്ത്യക്കു വേണ്ടി പോരാടിയിരുന്ന സ്ഥാനത് ഇന്ന് സവന്തം ജീവനും വേണ്ടിയും ജീവിത ഉപജീവനത്തിന് വേണ്ടിയും തെരുവിൽ കിടന്നു സമരം ചെയുന്നവർണ് നമ്മുടെ നാട്ടിൽ , വർഷങ്ങൾ പോകുംതോറും മഹാന്മാർ ജീവത്യാഗം ചെയ്ത തന്നെ ഇന്ത്യയുടെ മഹത്വം നശിച്ചുകൊണ്ടിരിക്കുകയാണ് , ഇന്ന് 75 മത് സ്വതത്രയ് ദിനം ആഘോഷിക്കുമ്പോൾ ഓരോരുത്തരും കുറച്ച വര്ഷങ്ങള്ക്ക് മുൻപുള്ള നമ്മുടെ രാജ്യത്തെ കുറിച്ച ചിന്തിക്കേണ്ടി ഇരിക്കുന്നു. ഒന്ന് ആലോചിച്ചു നോക്കു….. സ്വതത്രരാന്നോ നമ്മൾ ? ആൻ നമ്മൾ ബ്രിട്ടീഷുകാരുടെ അധികാരത്തിനു കീഴിലായിരുന്നുവെങ്കിൽ , ഇന്ന് നമ്മൾ ആരുടെ അധികാരത്തിനു കീഴിലാണ് …. അതിനു ശേഷം പറയു നമ്മൾ സ്വാതത്ര്യരാണോ അല്ളേയോ എന്ന്.

Video Link

https://youtu.be/9ESIk0PtMvw

Leave a Reply

Your email address will not be published. Required fields are marked *