0 Comments

 

തൊഴിൽ ദിനങ്ങളുടെ എണ്ണം ആഴ്ചയിൽ നാലായി പരിമിതപ്പെടുത്താനും ജോലിസമയം ആറു മണിക്കൂറായി കുറക്കാനും ഫിൻലാന്റ് ഭരണകൂടം ഒരുങ്ങുന്നുവെന്ന വാർത്തകൾ വ്യാജമെന്ന് വിശദീകരണം. സമൂഹമാധ്യമങ്ങളിൽ തരംഗമായ വാർത്തക്കെതിരെ ഫിന്നിഷ് ഗവൺമെന്റ് വക്താവ് പൈവി അന്തികോസ്‌കിയാണ് രംഗത്തുവന്നിരിക്കുന്നത്. വൈറലായ വാർത്തയുടെ കാരണക്കാരിയും ‘ന്യൂ യൂറോപ്പ്’ റിപ്പോർട്ടറുമായ സോയ് ദിദിലിയാണ് വാർത്തയിൽ പിഴവുണ്ടെന്ന് സമ്മതിച്ചു.

ഫിൻലാന്റ് പ്രധാനമന്ത്രി സന്ന മരിൻ ആഴ്ചയിൽ തൊഴിൽദിനം 24 മണിക്കൂർ മാത്രമായി കുറക്കാൻ ഇടപെടുന്നുവെന്ന വാർത്ത അമേരിക്കയും ഇന്ത്യയുമടക്കമുള്ള ലോകരാജ്യങ്ങളിലെ മാധ്യമങ്ങളിൽ വാർത്തയായിരുന്നു. സമൂഹമാധ്യമങ്ങളിലും ഇതിന് വലിയ പ്രചാരം ലഭിച്ചു. എന്നാൽ, മാധ്യമങ്ങളിൽ വന്ന വാർത്ത ശരിയല്ലെന്നാണ് പൈവി അന്തികോസ്‌കി വിശദീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!