ബാഗ്ദാദ്: ഇറാഖില്‍ വീണ്ടും റോക്കറ്റാക്രമണം നടന്നതായി റിപ്പോര്‍ട്ട്. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ യുഎസ് എംബസിക്ക് സമീപത്തായി രണ്ടു റോക്കറ്റുകളാണ് പതിച്ചത്. ആക്രമണത്തില്‍ ആളപായമുണ്ടായിട്ടില്ലെന്ന് ഇറാഖ് സൈന്യം അറിയിച്ചിട്ടുണ്ട്.
രണ്ട് കത്യുഷ റോക്കറ്റുകളാണ് ബാഗ്ദാദിലെ ഗ്രീന്‍ സോണില്‍ പതിച്ചത്. സംഭവത്തെ കുറിച്ച് വൈറ്റ് ഹൗസോ പെന്റഗണോ പ്രതികരിച്ചിട്ടില്ല.ഇറാഖിലെ അമേരിക്കയുടെ അല്‍ അസദ്, ഇര്‍ബില്‍ എന്നീ സൈനിക വിമാനത്താവളങ്ങളില്‍ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തി ഇരുപത്തിനാല് മണിക്കൂറിനകമാണ് ഇറാഖിലെ അതീവസുരക്ഷാ മേഖലയില്‍ വീണ്ടും റോക്കറ്റാക്രമണം നടത്തിയത്.