0 Comments

 

ഇറാനിൽ ഉക്രൈന്‍ വിമാനം തകര്‍ന്നുവീണ സംഭവത്തിന് പിന്നില്‍ ഇറാനാണെന്ന സംശയം പ്രകടിപ്പിച്ച് പാശ്ചാത്യരാജ്യങ്ങള്‍ രംഗത്ത്. അതേസമയം അപകടത്തില്‍ ഇറാന് പങ്കുണ്ടെന്നതിന് തെളിവുണ്ടെന്ന് പ്രഖ്യാപിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തുകയുണ്ടായി.

ബുധനാഴ്ച രാവിലെയാണ് ഉക്രൈന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് – 737 വിമാനം ഇറാനിലെ ഇമാം ഖൊമൈനി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെ തകർന്നുവീണത്. സംഭവത്തിൽ 176 പേർ കൊല്ലപ്പെട്ടിരുന്നു.

ഇറാന്‍, ഇറാഖിലെ അമേരിക്കയുടെ ആക്രമണങ്ങൾക്ക് പിന്നാലെയുള്ള തൊട്ടടുത്ത മണിക്കൂറിലാണ് വിമാനം തകര്‍ന്നു വീണത്. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പുറത്തുവന്ന ആദ്യ റിപ്പോര്‍ട്ടുകള്‍.

ഉക്രൈനും ഇത് സ്ഥതികരിച്ചിരുന്നു. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നും തങ്ങളുടെ പക്കലുള്ള തെളിവുകള്‍ പരിശോധിക്കുമ്പോള്‍ സൂചന ലഭിക്കുന്നുണ്ടെന്നും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. അതേസമയം സംഭവത്തില്‍ ഇറാന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടനും രംഗത്തെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!