0 Comments

 

പുതിയ ബ്രെക്‌സിറ്റ് കരാറിന് അനുമതി നൽകി ബ്രിട്ടീഷ് പാർലമെന്റ്. പുതിയ കരാറിന് അനുകൂലമായി 330 അംഗങ്ങളാണ് വേട്ട് ചെയ്തത്. അതേസമയം 234 അംഗങ്ങള്‍ പുതിയ കരാറിന് എതിര്‍ത്തും വോട്ട് ചെയ്തു.

പുതിയ ബ്രെക്‌സിറ്റ് കരാറിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അനുമതി ലഭിച്ചതോടെ ഇനി ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ വോട്ടിനിടും. തുടര്‍ന്നാകും ബില്‍ നിയമമാക്കാനുള്ള മറ്റ് നടപടികളിലേക്ക് പോകുക.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം തേടി ബോറിസ് ജോണ്‍സണ്‍ വീണ്ടും അധികാരത്തില്‍ വന്നതോടെയാണ് ബ്രെക്‌സിറ്റ് നടപ്പാക്കാനുള്ള നടപടികള്‍ വേഗത്തിലായത്. ജനുവരി 31ന് മുന്‍പ് കരാര്‍ യഥാര്‍ഥ്യമാക്കുമെന്ന് തെരഞ്ഞെടുപ്പുകാലത്ത് ബോറിസ് ജോണ്‍സന്‍ വാഗ്ദാനം നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!