0 Comments

 

സിറിയയിലെ ഇദ് ലിബില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും തുര്‍ക്കിയും. ഇതോടെ ഇദ് ലിബില്‍ സമാധാനാന്തരീക്ഷമായി. റഷ്യയിലെ പ്രാദേശിക സമയം ഇന്നലെ 2 മണി മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി റഷ്യന്‍ മേജര്‍ ജനറല്‍ യൂരി ബൊരെന്‍കോവ് അറിയിച്ചു.

ആഭ്യന്തരയുദ്ധം രൂക്ഷമായിരിക്കുന്ന സിറിയയില്‍ നിന്ന് ഡിസംബറില്‍ മാത്രം പലായനം ചെയ്തത് മൂന്ന് ലക്ഷത്തോളം ആളുകളാണെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് വെടിനിര്‍ത്തലിന് റഷ്യ മുന്‍കൈ എടുത്തത്.

ഇതോടെ അഭയാര്‍ത്ഥികളുടെ പലായനം തടയുന്നതിനൊപ്പം ഇദ് ലിബിലെ ജനങ്ങള്‍ക്കാവശ്യമായ ചികിത്സാ സഹായങ്ങളെത്തിക്കാനും വെടിനിര്‍ത്തല്‍ കരാര്‍ ഉപകാരമാകും .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!