യുക്രൈൻ വിമാനം തകർന്നുവീണതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇറാൻ രംഗത്ത്. തങ്ങളുടെ മിസൈലാക്രമണത്തിലാണ് വിമാനം തകർന്നുവീണതെന്ന് രാജ്യം സമ്മതിച്ചു. അതേസമയം സംഭവത്തിന് പിന്നിൽ ഇറാനാണെന്ന് ആരോപിച്ച് ഇന്നലെ അമേരിക്കയും കാനഡയും ഉൾപ്പടെയുള്ള രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു.
ശേഷം തങ്ങളുടെ മിസൈലാക്രമണത്തിലാണ് വിമാനം തകർന്നുവീണതെന്ന് സമ്മതിച്ച ഇറാൻ അപകടം അബദ്ധത്തിൽ സംഭവിച്ചതാണെന്ന് വിശദീകരിക്കുകയായിരുന്നു.
ബുധനാഴ്ച രാവിലെയാണ് യുക്രൈൻ എയർലൈൻസിന്റെ ബോയിങ് 737 വിമാനം ഇറാനിലെ ഇമാംഖൊമെയ്നി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ തന്നെ തകർന്ന് വീണത്. സംഭവത്തിൽ 176 പേർ കൊല്ലപ്പെട്ടിരുന്നു.