0 Comments

 

കറാച്ചി: പാകിസ്ഥാനിലെ ബലോചിസ്ഥാനിലുള്ള പള്ളിയിൽ ഉണ്ടായ ശക്തമായ സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മുതിർന്ന പൊലീസ് ഓഫീസറും കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം സ്‌ഫോടനത്തിൽ 20 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഡിഎസ്പി അമാനുള്ളയാണ് കൊല്ലപ്പെട്ടത്. സമീപപ്രദേശങ്ങളിലെ ആശുപത്രികളിലെല്ലാം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

എന്നാൽ രണ്ടുദിവസം മുൻപ് നടന്ന ക്വറ്റയിലുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!