0 Comments

 

മോസ്കോ: രോഗപ്രതിരോധനത്തിനായി വിചിത്രമായ പരിഹാര മാര്‍ഗങ്ങൾ ജനങ്ങൾക്ക് നിർദേശിച്ചുകൊണ്ട് പഴയപോലെ തന്നെ മുന്നോട്ട് പോവുകയാണ് ബെലാറസ് എന്ന രാജ്യം.റഷ്യയ്ക്കും പോളണ്ടുനുമിടയിലായുള്ള ഒരു ചെറു രാജ്യമാണ് ബെലാറസ്. കൊറോണയുടെ ഭീതിയൊന്നും ഈ രാജ്യത്തെ തെല്ലും അലട്ടിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. വോഡ്കയും, ഹോക്കിയും പിന്നെ ഇവിടുത്തെ പരമ്പരാഗത രീതിയിലുള്ള സ്റ്റീം ബാത്തായ ബാന്യയും ശീലമാക്കുന്നത് കോവിഡ് 19നെ അകറ്റി നിർത്തുമെന്നാണ് പ്രസിഡന്റായ അലക്സാണ്ടർ ലുകാഷെങ്കോ ജനങ്ങളോട് പറഞ്ഞത്.

ഏകേദശം 9.5മില്യൺ ജനങ്ങൾ അധിവസിക്കുന്ന ബെലാറസിൽ ഇപ്പോഴും ജനജീവിതം സാധാരണ പോലെ തന്നെയാണ്. പാർക്കുകളും ബാറുകളും റെസ്റ്ററന്റുകളും അടക്കം തുറന്നു പ്രവർത്തിക്കുന്നുണ്ട്. സാമൂഹിക അകലം എന്ന നിർദേശം പോലും ഇവിടുത്തുക്കാർക്ക് വിഷയമേ അല്ല. പതിവു പോലെ തന്നെ എല്ലാ പൊതുപരിപാടികളിലും പങ്കെടുക്കുന്ന പ്രസിഡന്റ് ഈയടുത്ത് ഒരു ഹോക്കി മത്സരത്തിലും പങ്കാളിയായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!