0 Comments

ചൈന : വുഹാനിൽ പൂച്ചകൾക്കും കൊവിഡ് 19 വൈറസ് ബാധ റിപ്പോർട്ട് ചെയ്തു . വുഹാനിലെ 15 പൂച്ചകളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചൈനയിലെ മൃഗഡോക്ടർമാർ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. മനുഷ്യരിൽ നിന്ന് പകർന്നതാകാമെന്നാണ് സൂചന.“പൂച്ച കൊവിഡ് 19 വൈറസ് ബാധയേൽക്കാൻ സാധ്യതയുള്ള ഒരു ജീവിയാണെന്ന് നേരത്തെ നടത്തിയ പഠനങ്ങൾ തെളിയിച്ചിരുന്നു. വൈറസ് ബാധയെ ചെറുക്കാൻ ശരീരം ഉത്പാദിപ്പിക്കുന്ന ആൻ്റിബോഡികളാണ് ഞങ്ങൾ പൂച്ചകളിൽ പരിശോധിച്ചത്. 102 സാമ്പിളുകളിൽ 15 എണ്ണം (14.7 ശതമാനം) പോസിറ്റീവായിരുന്നു. വുഹാനിൽ അസുഖബാധ പടർന്നു പിടിക്കുന്നതിനിടെ പൂച്ചകളിലും വൈറസ് ബാധ ഏറ്റിട്ടുണ്ട്.”- പഠനത്തിൽ സൂചിപ്പിക്കുന്നു.

വീട്ടിൽ വളർത്തുന്ന ജീവികൾക്ക് വൈറസ് ബാധ ഏൽക്കും എന്നതിൻ്റെ തെളിവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നത്. പട്ടിക്കോ പൂച്ചക്കോ വൈറസ് ബാധ ഏൽക്കാൻ സാധ്യതയില്ലെന്നും എങ്കിലും മുൻകരുതൽ എന്ന നിലയിൽ കൈ കഴുകുന്നത് നല്ലതാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!