
കോവിഡ് പടരുന്ന പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് 6.5 ബില്യന്‍ ഡോളറിന്റെ അടിയന്തര ആനുകൂല്യ പായ്ക്കേജിന് കനേഡിയന്‍ ജന പ്രതിനിധി സഭ അംഗീകാരം നല്കി. അടിയന്തര ആനുകൂല്യം സംബന്ധിച്ച് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ അവതരിപ്പിച്ച ബില്ലാണ് സഭ പാസാക്കിയത്. ഏപ്രില്‍ 22നാണ് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്.
പോസ്റ്റ് സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് മെയ് മുതല്‍ ആഗസ്റ്റ് വരെ എല്ലാ മാസവും 900 ഡോളര്‍ വീതം ധനസഹായം നല്‍കും. കൂടാതെ, 210 മില്യന്‍ ഡോളറിന്റെ സ്കോളര്‍ഷിപ്പും ഗ്രാന്റും വിതരണം ചെയ്യും. സ്വദേശി വിദ്യാര്‍ഥികള്‍ക്ക് 54 മില്യന്‍ ഡോളറിന്റെ പ്രത്യേക സഹായവും നല്‍കും. അതേസമയം കോവിഡ് വ്യാപനത്തിന് പിന്നാലെ പ്രതിസന്ധിയിലായ സമ്ബദ് വ്യവസ്ഥയെ കരകയറ്റാന്‍ 180 ബില്യന്‍ ഡോളറിന്റെ കര്‍മ പരിപാടികളാണ് കനേഡിയന്‍ സര്‍ക്കാര്‍ നടപ്പാക്കുന്നത്