0 Comments

ഒട്ടാവ: റോയല്‍ കനേഡിയന്‍ യുദ്ധവിമാനം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചിരിക്കുന്നു. ബ്രിട്ടീഷ് കൊളംബിയയിലെ കാംലൂപ്‌സ് വിമാനത്താവളത്തിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. ജെറ്റ് വിമാനമാണ് പതിവു പരിശീലനത്തിനിടെ തകര്‍ന്ന് വീണത്. ‘ സിഎഫ് സ്‌നോബോര്‍ഡ് വിഭാഗത്തിലെ മികച്ച വൈമാനികനെ തങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന സൈനികന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. സൈനികരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ റോയല്‍ കനേഡിയന്‍ എയര്‍ഫോഴ്‌സ് പങ്കുചേരുന്നു’ അനുശോചന സന്ദേശം അറിയിച്ചുകൊണ്ട് വാര്‍ത്താക്കുറിപ്പില്‍ പറയുകയാണ്.

രാജ്യത്തെ വലം വെക്കുന്ന പതിവു പരിശീലനത്തിനായി പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം വിമാനം തകർന്നുവീഴുകയായിരുന്നു എന്ന് റോയല്‍ കനേഡിയന്‍ എയര്‍ഫോഴ്‌സ് അധികൃതര്‍ പറയുകയാണ്. ഒരു വീടിന് മുകളിലേക്കാണ് വിമാനം തകര്‍ന്നുവീണത്. വീടിനുള്ളിൽ ആളുകളുണ്ടാകാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായിരിക്കുന്നു. ഉയര്‍ന്നുപൊങ്ങി ഉടന്‍ തലകീഴായി തിരിഞ്ഞ് വീഴുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുകയാണ്. കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ സൈനികന്റെ മരണത്തില്‍ അനുശോചനം അറിയിക്കുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *