0 Comments

വാ​ഷിം​ഗ്ട​ണ്‍ ഡി​സി : ലോ​ക​ത്താ​കെ​യു​ള്ള കൊറോണ വൈറസ് ബാ​ധി​ത​രു​ടെ എ​ണ്ണം 48 ല​ക്ഷ​ത്തി​ലേ​ക്ക് കടന്നിരിക്കുന്നു. ഇ​തു​വ​രെയുള്ള കണക്കുകൾ പ്രകാരം ലോകമൊന്നടങ്കം 47,99,266 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​രിക്കുന്നത് ഇപ്പോൾ. 3,16,519 പേരാണ് കൊറോണ വൈറസ് രോഗബാധയെ തുടർന്ന് മരണപ്പെട്ടിരിക്കുന്നത്.

ലോകത്ത് 18,56,566 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യിരിക്കുന്നത്. രോഗ ബാധിതരുടെ എണ്ണത്തിൽ അമേരിക്കയാണ് മുന്നിൽ നിൽക്കുന്നത്. 15,27,664 പേർക്കാണ് ഇവിടെ രോഗം ബാധിച്ചത്. ഇവിടെ കൊറോണ വൈറസ് രോഗം മൂലം 90,978 പേർക്ക് ജീവൻ നഷ്ടമായിരിക്കുന്നു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കോവിഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം റ​ഷ്യ- 2,81,752, സ്പെ​യി​ന്‍- 2,77,719, ബ്രി​ട്ട​ന്‍- 2,43,695, ബ്ര​സീ​ല്‍- 2,41,080, ഇ​റ്റ​ലി- 2,25,435, ഫ്രാ​ന്‍​സ്- 1,79,569, ജ​ര്‍​മ​നി- 1,76,651, തു​ര്‍​ക്കി- 1,49,435, ഇ​റാ​ന്‍- 1,20,198, ഇ​ന്ത്യ- 95,698 എന്നിങ്ങനെയാണ്.

ഇതിൽ മേ​ല്‍​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം റ​ഷ്യ- 2,631, സ്പെ​യി​ന്‍- 27,650, ബ്രി​ട്ട​ന്‍- 34,636, ബ്ര​സീ​ല്‍- 16,118, ഇ​റ്റ​ലി- 31,908, ഫ്രാ​ന്‍​സ്- 28,108, ജ​ര്‍​മ​നി- 8,049, തു​ര്‍​ക്കി- 4,140, ഇ​റാ​ന്‍- 6,988, ഇ​ന്ത്യ- 3,025 എന്നിങ്ങനെയാണ്.

Leave a Reply

Your email address will not be published. Required fields are marked *