0 Comments

ബീജിംഗ് : തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ദേശീയപാതയില്‍ ഉണ്ടായ ബസ് അപകടത്തില്‍ ആറു പേര്‍ മരിച്ചിരിക്കുന്നു. 20 പേര്‍ക്ക് അപകടത്തിൽ പരിക്കേറ്റതായി റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. സിചാംഗ് നഗരത്തെ സിചുവാന്‍ പ്രവിശ്യാ തലസ്ഥാനമായ ചെംഗ്്ഡുവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡിലാണ് അപകടം ഉണ്ടായിരിക്കുന്നത്.

അപകടത്തിൽ പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില അതീവ ഗുരുതരമാണ് എന്നാണ് ലഭിച്ചിരിക്കുന്ന വിവരം. ഇപ്പോൾ ബസിലുണ്ടായിരുന്ന 36 പേരിൽ 10 പേര്‍ ഒഴികെ എല്ലാവരും ആശുപത്രിയിലാണ് ഉള്ളത്. അപകടത്തിന്‍റെ കാരണമെന്താണെന്ന് കണ്ടെത്തൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *