0 Comments

 

കൊറോണ വൈറസ് മഹാമാരി പടര്‍ന്ന് പിടച്ചപ്പോള്‍ തീരാ ദുരിതത്തിലായ മറ്റ് ചിലരുണ്ട്. കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് ചികിത്സ തേടിക്കൊണ്ടിരുന്നവര്‍. യു.കെ സ്വദേശിനിയായ സാലിയും അത്തരമൊരു അവസ്ഥയിലാണ്. ചികിത്സ നിര്‍ത്തിയതോടെ ബ്രെസ്റ്റ് കാന്‍സര്‍ ഇനിയും കൂടുതല്‍ പടരുമോ എന്ന ആശങ്കയില്‍ കണ്ണീരോടെയാണ് സാലിയുടെ ഓരോ ദിവസത്തെയും ജീവിതമിപ്പോള്‍. ചാനല്‍ ഫോര്‍ തയ്യാറാക്കിയ ഡോക്യുമെന്ററി ഓള്‍ഡ്, എലോണ്‍ ആന്‍ഡ് സ്റ്റക് അറ്റ് ഹോമിലാണ് സാലി തന്റെ കഥ പറയുന്നത്. കണ്ടിരിക്കുന്നവരുടെ കരളലിയിക്കുന്നതാണ് സാലിയുടെ അനുഭവം. ലോക്ഡൗണിന് ഒരാഴ്ച മുമ്പാണ് സാലിയ്ക്ക് രോഗം കണ്ടെത്തിയത്.

കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിനിടയില്‍ രണ്ട് മില്യണ്‍ ഓപ്പറേഷനുകളാണ് ലോകമാകെ മാറ്റി വയ്‌ക്കേണ്ടി വന്നത്. അതിലൊന്നാണ് സാലിയുടെതും. ‘എന്താണ് എന്റെ ശരീരത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നോര്‍ത്ത് എനിക്ക് പേടിയാകുന്നു..’ സാലി കണ്ണീരടക്കികൊണ്ട് വീഡിയോയില്‍ പറയുന്നു. ‘കൂടുതല്‍ ശരീരത്തില്‍ പടരുമോ എന്നാണ് ഭയം. കൊറോണ എന്നെ ബാധിച്ചില്ല, പകരം പിടികൂടിയത് കാന്‍സറാണ്. ആരാണ് എന്നെ കൊണ്ടുപോകുക എന്ന് അറിയില്ല.’ സാലി പറയുന്നു. എനിക്കിനി എത്ര സമയമുണ്ടെന്ന് അറിയില്ലെന്നും സാലി വീഡിയോയിലൂടെ പറയുന്നു. ലോക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിക്കാനുള്ള തീരുമാനത്തിലാണ് യു.കെ. ഡോക്യൂമെന്ററി സാലിയെപ്പോലെ വീടിനുള്ളില്‍ അടച്ചു കഴിയേണ്ടി വന്ന പലതരം രോഗങ്ങളുള്ള ആളുകളെയും ഒറ്റപ്പെട്ടുപോയ പ്രായമായവരെയും കാണിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *