0 Comments

സൗദിയിലെ മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ ഘാതകർക്ക് മാപ്പ് നൽകി കുടുംബം. ജമാൽ ഖഷോഗിയുടെ മകൻ സലാഹ് ഖഷോഗിയാണ് ഇക്കാര്യം അറിയിച്ചത്. ദൈവത്തിൽ നിന്നുള്ള പ്രതിഫലം ആഗ്രഹിച്ച് മാപ്പ് നൽകുന്നതായി സലാഹ് ഖഷോഗി പറഞ്ഞു. സൗദിയിലെ ഉന്നതസർക്കാർ ഉദ്യോഗസ്ഥരാണ് ജമാൽ ഖഷോഗി വധക്കേസിലെ പ്രതികൾ.

2018 ഒക്ടോബർ രണ്ടിനാണ് തുർക്കിയിലെ സൗദി കോൺസുലേറ്റിൽ വച്ച് ജമാൽ ഖഷോഗി കൊല്ലപ്പെട്ടത്. സൗദി സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരായ അഞ്ച് പേർക്ക് സൗദി കോടതി വധശിക്ഷ വിധിച്ചു. മൂന്നു പേർക്ക് ഇരുപത്തിനാലു വർഷം കഠിനതടവ് ശിക്ഷയും വിധിച്ചിരുന്നു. വിധി വന്ന് അഞ്ച് മാസം മാസം പിന്നിടുമ്പോഴാണ് പ്രതികൾക്ക് മാപ്പ് നൽകുന്നതായി ജമാൽ ഖഷോഗിയുടെ മകൻ സലാഹ് ഖഷോഗി ട്വിറ്ററിലൂടെ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *