
വാഷിംഗ്ടൺ : കൊറോണയുട പുതിയ ലക്ഷണങ്ങൾ കണ്ടെത്തി അമേരിക്കൻ ഗവേഷകർ. പ്രധാന രോഗ ലക്ഷണമായി കണ്ടെത്തിയത് ഇക്കിൾ ആണ്. പുതിയ 5 ലക്ഷണങ്ങളാണ് അവര്‍ കണ്ടെത്തിയത്.
മുടിക്കൊഴിച്ചിലാണ് മറ്റൊരു ലക്ഷണമായി കണ്ടെത്തിയത്. ഗവേഷകർ പറയുന്നത് കൊറോണ രോഗമുക്തിക്ക് ശേഷം രണ്ടു മാസങ്ങള്‍ കഴിഞ്ഞും ചില രോഗികളില്‍ മുടിക്കൊഴിച്ചില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ടെന്നാണ്. ഇതിനു പുറമെ ചില യുവാക്കളിലും ടീനേജുകാരിലും പ്രത്യക്ഷപ്പെട്ട മറ്റൊരു കൊറോണ ലക്ഷണമാണ് കാല്പാദത്തിലും വിരലുകളിലുമൊക്കെ കണ്ട ചുവന്നതും മാന്തളിര് നിറത്തിലുമുള്ള തിണര്‍പ്പ് .ഇവയും കൊറോണയുടെ ലക്ഷണമാകാമെന്ന് ഗവേഷകര്‍ പറയുന്നു.